വാഷിംഗ്ടൺ: പ്രശസ്ത കനേഡിയൻ – അമേരിക്കൻ നടിയും മോഡലും ടെലിവിഷൻ താരവുമായ പമേല ആൻഡേഴ്സൻ വിവാഹിതയായി. തന്റെ ബോഡിഗാർഡായ ഡാൻ ഹേഹസ്റ്റിനെയാണ് പമേല വിവാഹം ചെയ്തത്. 53 കാരിയായ നടിയുടെ ആറാം വിവാഹവും ഒരു വർഷത്തിനിടെ നടക്കുന്ന രണ്ടാമത്തെ വിവാഹവുമാണിത്​.ലോക്ക്ഡൗൺ കാലത്ത് ഡാനുമായി പ്രണയത്തിലായ പമേല ഇക്കഴിഞ്ഞ ക്രിസ്മസ് രാത്രിയിലാണ് വിവാഹിതയായെന്നാണ് വിവരം. കാനഡയിലെ വാൻകൂവർ ദ്വീപിലുള്ള പമേലയുടെ വസതിയിൽ വച്ച് നടന്നചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.ആത്മാർത്ഥമായി പ്രണയിക്കുന്ന പുരുഷന്റെ കൈകളിൽ താൻ എത്തി എന്നാണ് വിവാഹത്തെ കുറിച്ച് പമേലയുടെ പ്രതികരണം.അമേരിക്കൻ പോകർ പ്ലേയറായ റിക്ക് സലോമാൻ, അമേരിക്കൻ സംഗീതജ്ഞനായ ടോമി ലീ, ഗായകൻ, കിഡ് റോക്ക്, നിർമ്മാതാവ് ജോൺ പീറ്റേഴ്സ് എന്നിവരാണ് പമേലയുടെ മുൻ ഭർത്താക്കന്മാർ. ഇതിൽ റിക്കിനെ പമേല രണ്ട് തവണ വിവാഹം ചെയ്തിരുന്നു.വിക്കിലീക്​സ്​ സ്ഥാപകൻ ജൂലിയൻ അസാൻഞ്ചുമായി പമേലക്ക്​ ബന്ധമുണ്ടായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ലണ്ടനിലെ ഇക്വഡോർ എംബസിയിൽ അസാൻഞ്ചിനെ അവർ സന്ദർശിച്ചിരുന്നതായും വാർത്തകൾ പ്രചരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here