സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിൽ ബിജു മേനോൻ പ്രധാന കഥാപാത്രമായി എത്തുന്നു. പ്രണയവർണ്ണങ്ങൾ, കളിയാട്ടം, പത്രം, ചിന്താമണി കൊലക്കേസ് തുടങ്ങി ഒട്ടേറെ സിനിമകളിൽ സുരേഷ് ഗോപിക്കൊപ്പം ബിജുമേനോൻ ശക്തമായ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. നോബിൾ എന്ന കഥാപാത്രത്തെയാണ് ഒറ്റക്കൊമ്പനിൽ ബിജു മേനോൻ അവതരിപ്പിക്കുക. മുളകുപാടം ഫിലിംസ് നിർമിക്കുന്ന ചിത്രം നവാഗതനായ മാത്യൂസ് തോമസാണ് സംവിധാനം ചെയ്യുന്നത്. മുകേഷ്, വിജയരാഘവൻ, രഞ്ജിപണിക്കർ, ജോണി ആന്റണി, സുധികോപ്പ, കെ. പി.എ. സി ലളിത എന്നിവരും താരനിരയിലുണ്ട്. 25 കോടി രൂപയാണ് ഒറ്റക്കൊമ്പന്റെ ബഡ്ജറ്റ്. കാമറ ഷാജികുമാർ. സംഗീത സംവിധാനം ഹർഷവർദ്ധൻ രാമേശ്വരൻ. ചിത്രീകരണം ഉടൻ ആരംഭിക്കും.
Home ന്യൂസ് പുതിയ വാർത്തകൾ സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പനിൽ ബിജു മേനോൻ പ്രധാന കഥാപാത്രമായി എത്തുന്നു