മലയാള സിനിമയിൽ കാമറകളോടും ഫോ​ട്ടോഗ്രഫിയോടും​ ഏറെ താൽപര്യമുള്ള താരമാണ്​ മെഗാസ്റ്റാർ മമ്മൂട്ടി. ലോക്​ഡൗൺ കാലത്ത്​ താൻ സ്വന്തമാക്കിയ വില കൂടിയ കാമറയെ കുറിച്ച് ആവേശത്തോടെ​ അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. പല പ്രമുഖരുടെയും ചിത്രങ്ങൾ പലപ്പോഴായി മമ്മൂട്ടി പകർത്തിയിട്ടുണ്ട്​. എന്നാൽ, ഇത്തവണ മമ്മൂട്ടിയുടെ മോഡലായത്​ സാക്ഷാൽ ലേഡി സൂപ്പർസ്റ്റാർ മഞ്​ജു വാര്യറാണ്​.

മഞ്​ജു ഇന്ന്​ സമൂഹ മാധ്യമങ്ങളിൽ തന്‍റെ മൂന്ന്​ മനോഹരമായ ചിത്രങ്ങളാണ്​ പോസ്റ്റ്​ ചെയ്​തത്​​. ഇതൊരു നിധിയാണ്​ എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ചിത്രങ്ങൾ സൂപ്പർഹിറ്റ്​ ചിത്രമായ ‘ദ പ്രീസ്റ്റി’ന്‍റെ ലൊക്കേഷനിൽ വെച്ച്​ മമ്മൂട്ടി പകർത്തിയതായിരുന്നു. ‘മലയാളസിനിമയിലെ തന്നെ ഏറ്റവും പ്രശസ്ത ഫൊട്ടോഗ്രാഫർ മമ്മൂക്കയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നതെന്നും ഈ ചിത്രങ്ങൾ തനിക്കൊരു നിധിയാണെന്നും മമ്മൂക്കയ്ക്കു നന്ദി പറയുന്നുവെന്നും’ താരം കുറിച്ചു​.

മഞ്​ജു വാര്യർ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച വെള്ള ഷർട്ടും ബ്ലാക്ക്​ സ്​കേർട്ടും അണിഞ്ഞ ചിത്രം വൈറലായിരുന്നു. നാൽപ്പതുകളിൽ നിൽക്കുന്ന താരം തീർത്തും ചെറുപ്പമായി കാണപ്പെട്ട ചിത്രത്തിന്​ താഴെ ലേഡി മമ്മൂട്ടിയെന്നും മറ്റും കമന്‍റ്​ ചെയ്​തായിരുന്നു ഫാൻസ്​ ആഘോഷിച്ചത്​.

LEAVE A REPLY

Please enter your comment!
Please enter your name here