മിഷൻ സി പേര് പോലെ തന്നെ പ്രേക്ഷകനെ ത്രില്ലടിപ്പിക്കുന്നഒരു റോഡ് ത്രില്ലർ മൂവി. ഒന്നിനൊന്ന് വ്യത്യസ്തമായ കഥാ അനുഭവങ്ങൾ മലയാള സിനിമ പ്രേക്ഷകർക്ക് നൽകിയ തിരക്കഥാകൃത്തും സംവിധായകനുമായ വിനോദ് ഗുരുവായൂരിന്റെ  ആദ്യ റോഡ് ത്രില്ലർ മൂവി റിലീസിങ്ങിന്  ഒരുങ്ങുകയാണ്.  ടെററിസ്റ്റുകൾ ബന്ദികളാക്കിയ ഓടിക്കൊണ്ടിരിക്കുന്ന ഒരു ടൂറിസ്റ്റ് ബസ്സും അതിൽ കുടുങ്ങിപ്പോയ ഒരു പറ്റം വിദ്യാർഥികളും, അവരെ രക്ഷപ്പെടുത്താൻ എത്തുന്ന പോലീസുകാരുടെയും കമന്റോകളുടെയും   ഉദ്വേഗം ജെനിപ്പിക്കുന്ന നിമിഷങ്ങളിലൂടെയാണ് മിഷൻ സി.  കടന്നു പോകുന്നത്.
അപ്പാനിശരത്, കൈലാഷ്, മേജർ രവി, ജയകൃഷ്ണൻ, ബാലാജിശർമ്മ  എന്നിവരെകൂടാതെ  35 ഓളം പുതുമുഖ താരങ്ങളും ഇതിൽ  അണിനിരക്കുന്നു. കേരളത്തിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരിൽ പലരും ഇതിൽ കഥാപാത്രങ്ങൾ ആകുന്നു എന്നതും  ഈ ചിത്രത്തിന്റെ   പ്രത്യേകഥയാണ്..

കൂടാതെ ഇതിൽ ഗാനങ്ങൾ എഴുതുയിരിരിക്കുന്നത് പോലീസ് ഉദ്യോഗസ്ഥനായ സുനിൽ ചെറുക ടവാണ്..പോലീസ് ഉദ്യോഗസ്ഥനായ ഹണിയാണ്  സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. എന്തുകൊണ്ടും പ്രേഷകരെ   ആകാഷയുടെ മുൾമുനയിൽ നിർത്തുന്ന ഒറു റിയൽ ആക്ഷൻ  ത്രില്ലറായിരിക്കും  Mision. C  എന്നകാര്യത്തിൽ സംശയമില്ല.

 എം സ്ക്വയർ സിനിമയുടെ ബാനറിൽ മുല്ല ഷാജി നിർമ്മിക്കുന്ന ഈ ചിത്രം രാമക്കൽമേടും മൂന്നാറുംമായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇതിലെ മനോഹരങ്ങളായ  ഗാനങ്ങൾ മനോരമ മ്യൂസിക്കാണ് പുറത്തിറക്കുന്നത്.
 നാളെ( 29-05-2021) മലയാളത്തിലെ പ്രമുഖ താരങ്ങളുടെ പേജിലൂടെ  മിഷൻ സി യുടെ ട്രെയിലർ പ്രേക്ഷകരിലേക്കെ ത്തുകയാണ്.   

പി.ആർ.സുമേരൻ

LEAVE A REPLY

Please enter your comment!
Please enter your name here