ചിക്കാഗോ :22മത് അന്താരാഷ്ട്ര 56 മത്സരം ഈവർഷം സെംപ്റ്റംബർ  24, 25 , 26 തീയതികളിൽ  ചിക്കാഗോയിൽ നടത്തപ്പെടുന്നു.    മലയാളികളുടെ ഇടയിലെ ഏറ്റവും പ്രശസ്‌തമായ  56 എന്ന ചീട്ടുകളിയുടെ  ഈ വർഷത്തെ അന്താരാഷ്ട്ര മത്സരം വളെരെ വിപുലമായ ഒരുക്കങ്ങളോട് കൂടി ചിക്കാഗോയിൽ നടക്കും. 21 വർഷമായി മുടക്കം കൂടാതെ അമേരിക്കയിലെയും കാനഡയിൽ നിന്നും മത്സരാർത്ഥികൾ പങ്കെടുക്കുന്ന മത്സരത്തിൽ ഇക്കുറി യൂറോപ്പിയൻ രാജ്യങ്ങളിൽ നിന്നും ഗൾഫ് രാജ്യങ്ങളിൽ നിന്നും ടീമുകൾ എത്തുമെന്ന് സംഘാടകർ അറിയിച്ചു. 
 
ആകർഷകമായ സമ്മാനങ്ങളും, വിപുലങ്ങളായ കമ്മറ്റികളാലും ,  ഏറ്റവും അനുയോജ്യമായ മത്സരവേദിയാലും ഈ വർഷത്തെ അന്താരാഷ്ട്ര 56 മത്സരം ഏറെ ശ്രദ്ധ നേടികഴിഞ്ഞു.  വിവിദ രാജ്യങ്ങളിൽ നന്നായി നൂറോളം ടീമുകൾ എത്തുമെന്നാണ് സംഘാടകർ കരുതുന്നത്. 
 
മത്സര വേദിയും , ഹോട്ടലുകളും തയാറായി കഴിഞ്ഞു. 60 ടീമുകൾ രജിസ്റ്റർ ചെയ്തു മത്സരത്തിന് തയാറായി കഴിഞ്ഞു. ഇനിയും രെജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്ന ടീമുകൾ  56international.com എന്ന വെബ്സൈറ്റ് സന്ദർശിച്ചു  രജിസ്‌ട്രേഷൻ നടപടികൾ സ്വീ കരിക്കാവുന്നതാണ്.  
 
മത്സര വേദിയുടെയും ഹോട്ടലിൻറെയും കൂടുതൽ വിവരങ്ങൾ താഴെ ചേർത്തിരിക്കുന്നു. 
 

LEAVE A REPLY

Please enter your comment!
Please enter your name here