കൊച്ചി : മരട് 357 ചിത്രത്തിന്റെ പേര് മാറ്റി. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് പേര് മാറ്റിയത്. 8 മാസത്തെ നിയമപോരാട്ടത്തിന് ഒടുവിലാണ് സിനിമയുടെ പേര് മാറ്റാൻ നിർമ്മാതാക്കൾ തീരുമാനിച്ചത്.


‘പട്ടാഭിരാമൻ’ എന്ന ചിത്രത്തിന് ശേഷം കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത ചിത്രം ‘മരട് 357’ന്റെ പേര് മാറ്റാൻ ഹൈക്കോടതി നിർദേശത്തെ തുടർന്ന് ചിത്രത്തിന്റെ പേര് അണിയറപ്രവർത്തകർ മാറ്റി. ‘വിധി – ദി വെർഡിക്റ്റ്’ എന്നാണ് ചിത്രത്തിന്റെ പുതിയ പേര്. മരട് ഫ്ളാറ്റ് പൊളിക്കലിനെ പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രത്തിനെതിരെ പൊളിച്ച ഫ്ളാറ്റുകളുടെ നിർമ്മാതാക്കളാണ് ഹർജി നൽകിയത്. 2021 മാർച്ച് 19ന് തിയേറ്ററിൽ റിലീസ് ചെയ്യാനിരിക്കവെ എറണാകുളം മുൻസിഫ് കോടതിയാണ് ചിത്രം തടഞ്ഞത്.

തുടർന്ന് കേസ് ഹൈക്കോടതിക്ക് വിടുകയായിരുന്നു. ഹൈക്കോടതി വിചാരണക്ക് ശേഷം തീരുമാനമെടുക്കാനായി മിനിസ്ട്രിക്ക് കൈമാറുകയായിരുന്നു. ഒടുവിൽ വിചാരണയ്ക്ക് ശേഷം വിധി വന്നിരിക്കുകയാണ്. ചിത്രത്തിന്റെ പേര് മാറ്റുക എന്നതാണ് വിധിയിലെ പ്രധാന ഘടകം. വിധിയുടെ അടിസ്ഥാനത്തിൽ ‘മരട് 357’ എന്ന പേര് മാറ്റി ചിത്രത്തിന് ‘വിധി – ദി വെർഡിക്റ്റ്’ എന്നാക്കിയതായി നിർമ്മാതാക്കൾ അറിയിച്ചു. ചിത്രത്തിന്റെ സെൻസറിംഗ് പൂർത്തിയായതായും നിർമ്മാതാക്കൾ അറിയിച്ചു.

8 മാസത്തെ നിയമപോരാട്ടത്തിന് ഒടുവിലാണ് കോടതി വിധി വന്നിരിക്കുന്നത്. ചിത്രമാണ് മരട് 357. അനൂപ് മേനോൻ, ധർമ്മജൻ, ഷീലു എബ്രഹാം, നൂറിൻ ഷെരീഫ്, മനോജ് കെ ജയൻ, ബൈജു സന്തോഷ്, സാജിൽ സുദർശൻ, സെന്തിൽ കൃഷ്ണ, സുധീഷ്, ഹരീഷ് കണാരൻ, കൈലാഷ്, ശ്രീജിത്ത് രവി, ജയൻ ചേർത്തല, സരയു തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അബാം മൂവീസിന്റെ ബാനറിൽ അബ്രഹാം മാത്യുവും സ്വർണ്ണലയ സിനിമാസിന്റെ ബാനറിൽ സുദർശൻ കാഞ്ഞിരംകുളവും ചേർന്നാണ് നിർമ്മാണം. ദിനേശ് പള്ളത്തിന്റേതാണ് തിരക്കഥ.

LEAVE A REPLY

Please enter your comment!
Please enter your name here