ഷാർജ: വ്യവസായി എം.എ. യൂസുഫലിയുടെ സഹോദരൻ എം.എ. അഷ്​റഫ്​ അലിയുടെ മക​െൻറ വിവാഹ വേദിയിൽ താരപ്പകി​​ട്ടോടെ മമ്മൂട്ടിയും മോഹൻലാലും. ഷാർജ അൽ ജവഹർ റിസപ്​ഷൻ ആൻഡ്​ കൺവെൻഷൻ സെൻററിൽ നടന്ന പരിപാടിയിലാണ്​ ഇരുവരും പ​ങ്കെടുത്തത്​.

എം.എ. യൂസുഫലിയും അഷ്​റഫലിയും ചേർന്ന്​ ഇരുവരെയും സ്വീകരിച്ചു. അഷ്​റഫ്​ അലിയുടെയും സീനയുടെയും മകൻ ഫഹാസും ടി.എസ്​. യഹ്​യയുടെയും സാഹിറയുടെയും മകൾ സിയയും തമ്മിലുള്ള വിവാഹമാണ്​ നടന്നത്​. കോവിഡ്​ നിയന്ത്രണങ്ങളുള്ളതിനാൽ ക്ഷണിക്കപ്പെട്ട നിശ്​ചിത എണ്ണം അതിഥികൾ മാത്രമാണ്​ പ​ങ്കെടുത്തത്​.

യു.എ.ഇയുടെ​ ഗോൾഡൻ വിസ സ്വീകരിക്കാനാണ്​ മമ്മൂട്ടിയും മോഹൻലാലും ദുബൈയിൽ എത്തിയത്​. കലാരംഗത്തെ സംഭാവനകൾ വിലയിരുത്തിയാണ്​ പത്ത്​ വർഷത്തെ ഗോൾഡൻ വിസ നൽകി ആദരിക്കുന്നത്​. തിങ്കളാഴ്​ച അബൂദബിയിൽ നടക്കുന്ന ചടങ്ങിൽ ഇരുവരും വിസ ഏറ്റുവാങ്ങും. വിസ നടപടികൾക്കായുള്ള മെഡിക്കൽ പരിശോധന ഇരുവരും പൂർത്തിയാക്കി.

 

 

LEAVE A REPLY

Please enter your comment!
Please enter your name here