കാബൂള്‍: കാബൂള്‍ വിമാനത്താവളത്തിലേക്ക് പോകുന്നതില്‍ നിന്ന് പൗരന്മാരെ വിലക്കി അമേരിക്കയും ജര്‍മ്മനിയും. സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇരു രാജ്യങ്ങളും അഫ്ഗാനിസ്ഥാനിലുള്ള തങ്ങളുടെ പൗരന്മാരെ വിലക്കിയത്.

താലിബാന്‍ നിയന്ത്രണം ഏറ്റെടുത്ത ശേഷം കഴിഞ്ഞ ദിവസങ്ങളിലായി കടുത്ത ചൂടും പൊടിയും വകവെയ്ക്കാതെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരക്കണക്കിന് പേരാണ് കാബൂള്‍ വിമാനത്താവളത്തിലേക്ക് രാജ്യം വിടാനുള്ള വിമാനം തേടി എത്തുന്നത്.

കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് സുരക്ഷാ ഭീഷണികള്‍ നിലനില്‍ക്കുന്നതിനാല്‍ യുഎസ് സര്‍ക്കാര്‍ പ്രതിനിധികളുടെ വ്യക്തിഗത നിര്‍ദേശം ലഭിക്കാത്തപക്ഷം വിമാനത്താവളത്തിലേക്ക് യാത്ര ഒഴിവാക്കാന്‍ തങ്ങള്‍ യുഎസ് പൗരന്മാരോട് നിര്‍ദേശിച്ചതായി യുഎസ് എംബസി വക്താവ് അറിയിച്ചു.

അതേസമയം വിമാനത്താവളത്തിന് പുറത്ത് താലിബാന്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാശണന്നും അതിനാല്‍ വിമാനത്താവളത്തിലേയ്ക്കുള്ള യാത്ര ഒഴിവാക്കണമെന്നും ചൂണ്ടിക്കാട്ടി ജര്‍മ്മനി ഇമെയിലിലുടെ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നലകി.

LEAVE A REPLY

Please enter your comment!
Please enter your name here