അഞ്ച് ഭാഷകളിലായി അടുത്ത വർഷം ഏപ്രിൽ 14ന് വേൾഡ് വൈഡ് റിലീസ് പ്രഖ്യാപിച്ച് കെ ജി എഫ് 2, ഇന്നത്തെ അനിശ്ചിതത്വങ്ങൾ നമ്മുടെ തീരുമാനത്തെ വൈകിപ്പിക്കുകയേയുള്ളൂ, പക്ഷേ സംഭവിച്ച കാര്യങ്ങൾ വാഗ്ദാനം ചെയ്തതുപോലെയാണെന്ന് ഹോംബാലെ ഫിലിംസ് വ്യക്തമാക്കുന്നു.

ലോകത്തെ മുഴുവൻ സിനിമാപ്രേമികളും ഏറ്റെടുത്ത കന്നഡ ചിത്രം ‘കെ.ജി.എഫി’ൻറെ രണ്ടാം ഭാഗത്തിന് വേണ്ടിയുള്ള കാത്തിരിപ്പിന് ഇതോടെ അവസാനമാകുന്നു. ചിത്രം 2022 ഏപ്രിൽ 14ന് വേൾഡ് വൈഡ് തീയേറ്റർ റിലീസ് പ്രഖ്യാപിച്ചതോടെ കെ. ജി. എഫ് ആരാധകർക്ക് ആശ്വാസമാകുന്നതാണ് ഈ വാർത്ത. ചിത്രത്തിൻറെ ടീസർ ഈ വർഷം ആദ്യം പുറത്തിറങ്ങിയത് ഏറെ തരംഗമായിരുന്നു. ഇപ്പോഴിതാ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചുള്ള പോസ്റ്ററും പുറത്തുവിട്ടിരിക്കുകയാണ്.

ചിത്രത്തിൻറെ രണ്ടാം ഭാഗത്തിൽ പ്രതിനായക വേഷത്തിൽ അധീരയായി എത്തുന്നത് ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ്. ആനന്ദ് സാഗിന് പകരം പ്രകാശ് രാജ് എത്തുന്നുവെന്നാണ് സൂചന. 1951 മുതൽ വർത്തമാനകാലം വരെയുള്ള കഥയാണ് രണ്ടാം ഭാഗത്തിൻറെ പ്രമേയം. കോലാർ സ്വർണഖനിയുടെ പശ്ചാത്തലത്തിലുള്ള പിരീഡ് ഡ്രാമയാണ് കെ.ജി.എഫ്. 2018 ഡിസംബർ 21-നായിരുന്നു ചിത്രത്തിൻറെ ആദ്യഭാഗം പുറത്തിറങ്ങിയിരുന്നത്.

കെ ജിഎഫ് 1 ആണ് അഞ്ചു ഭാഷകളിൽ ഇന്ത്യയിൽ ഉടനീളം പ്രദർശനത്തിനെത്തിയ ആദ്യ കന്നഡ ചിത്രം. രണ്ടാം ഭാഗവും അഞ്ച് ഭാഷകളിൽ എത്തുന്നുണ്ട്. പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് പ്രശാന്ത് നീൽ, ചന്ദ്രമൗലി എം, വിനയ് ശിവാംഗി എന്നിവർ ഒരുമിച്ചാണ്. യാഷ് ആണ് ചിത്രത്തിലെ നായകൻ. ഹിറ്റ്മേക്കർ നിർമ്മാതാക്കളായായ ഹോംബാലെ ഫിലിംസാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഇക്കുറി മലയാളത്തിൽ പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് ചിത്രത്തിൻറെ വിതരണം ഏറ്റെടുത്തിരിക്കുന്നത്.


 

LEAVE A REPLY

Please enter your comment!
Please enter your name here