തിരുവനന്തപുരം: തിരക്കഥാകൃത്തും സംവിധായകനുമായ രഞ്‌ജിത്ത്‌ ബാലകൃഷ്‌ണന്‍ (57) ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും. നിലവിലെ ചെയര്‍മാന്‍ കമലിനു പകരമാണ്‌ രഞ്‌ജിത്തിനെ നിയമിക്കുന്നത്‌. ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകും.
നിരവധി തവണ സംസ്‌ഥാന- ദേശീയ പുരസ്‌കാരങ്ങളും നേടിയിട്ടുള്ള രഞ്‌ജിത്ത്‌ നടന്‍ എന്ന നിലയിലും ശ്രദ്ധേയമായ പ്രകടനങ്ങള്‍ കാഴ്‌ചവച്ചിട്ടുണ്ട്‌.
1985 ല്‍ സ്‌കൂള്‍ ഓഫ്‌ ഡ്രാമയില്‍ നിന്നു ബിരുദം എടുത്തു. രണ്ടുവര്‍ഷങ്ങള്‍ക്കു ശേഷം തന്റെ ആദ്യ സിനിമ ഒരു മേയ്‌ മാസപുലരിയിലൂടെ രചനാരംഗത്ത്‌ അരങ്ങേറ്റം കുറിച്ചു. തുടര്‍ന്ന്‌ കമല്‍, ഷാജി കൈലാസ്‌, സിബി മലയില്‍, വിജി തമ്പി തുടങ്ങി നിരവധി പ്രമുഖ സംവിധായകര്‍ക്കു വേണ്ടി തിരക്കഥകള്‍ രചിച്ചു. 2001 ല്‍ ദേവാസുരത്തിന്റെ രണ്ടാം ഭാഗമായി രാവണപ്രഭു എന്ന സിനിമയിലൂടെ രഞ്‌ജിത്ത്‌ സംവിധായകനായി. ബോക്‌സോഫീസില്‍ വമ്പന്‍ പ്രകമ്പനങ്ങള്‍ സൃഷ്‌ടിച്ച ദേവാസുരം, ആറാം തമ്പുരാന്‍, നരസിംഹം തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്താണ്‌.

LEAVE A REPLY

Please enter your comment!
Please enter your name here