ലൊസ് ആഞ്ചലസ്:അമ്മയായ സന്തോഷം പങ്കുവച്ച് നടി പ്രിയങ്ക ചോപ്ര. വാടക ​ഗർഭധാരണത്തിലൂടെയാണ് പ്രിയങ്ക അമ്മയായത്. പ്രിയങ്ക ചോപ്രയും ഭര്‍ത്താവും അമേരിക്കന്‍ ഗായകനുമായ നിക് ജോനാസും ഇൻസ്റ്റഗ്രാമിലൂടെയാണ് വിവരം പങ്കുവച്ചത്.

കുട്ടിയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങളൊന്നും താരങ്ങള്‍ പങ്കുവച്ചിട്ടില്ല.  ഈ പ്രത്യേക സമയത്ത് കുടുംബകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും  സ്വകാര്യത മാനിക്കണമെന്നും പ്രിയങ്ക ചോപ്ര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 2018 ഡിസംബര്‍ ഒന്നിനാണ് പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും വിവാഹിതരായത്. ഭർത്താവിനൊപ്പം യുഎസിലാണ് താമസം.

LEAVE A REPLY

Please enter your comment!
Please enter your name here