മോഹന്‍ലാല്‍ നായകനായി എത്തുന്ന ‘ആറാട്ട്’ ചിത്രത്തിന്റെ ബുക്കിങ് ആരംഭിച്ചു. ആദ്യ ദിനം മികച്ച പ്രതികരണങ്ങളാണു തിയറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. ഫെബ്രുവരി 18 ന് ആറാട്ട് പ്രദര്‍ശനത്തിനെത്തും.

ചിത്രത്തിന്റെ ട്രെയിലര്‍ പ്രേഷകപ്രീതി പിടിച്ചുപറ്റിയതാണ്. നെയ്യാറ്റിന്‍കര ഗോപന്‍ കഥാപാത്രമായാണ് ആറാട്ടില്‍ മോഹന്‍ലാല്‍ എത്തുന്നത്. കോമഡിക്കു പ്രാധാന്യം ഒരുക്കുന്ന സിനിമയില്‍ മികച്ച ആക്ഷന്‍ രംഗങ്ങളുമുണ്ട്.

ബി.ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ആറാട്ടിന്റെ രചന നിര്‍വഹിക്കുന്നത് ഉദയകൃഷ്ണ. ശ്രദ്ധ ശ്രീനാഥാണു നായിക. നെടുമുടി വേണു, സായ്കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ് , രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങിയവരാണു മറ്റു താരങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here