കൊച്ചി : അഞ്ചുവർഷത്തിനുശേഷം നടി ഭാവന മലയാള സിനിമയിലേക്ക് തിരിച്ചുവരികയാണെന്നും പ്രഖ്യാപനം ഉടനുണ്ടാകുമെന്നും സംവിധായകൻ ആഷിഖ് അബു പറഞ്ഞു. നമ്മുടെ സിനിമാ ആലോചനകളിൽ കൂടെക്കൂടെ ഭാവന വരാറുണ്ടായിരുന്നു. അതെല്ലാം ഭാവനയെ അറിയിച്ചിരുന്നു. ഒരു കഥ അവർ കേട്ടു; അത് ഇഷ്‌ട‌മാകുകയും ചെയ്‌തു. മുമ്പ് പലതവണ ഭാവനയോട്  തിരിച്ചുവരണമെന്ന് അഭ്യർഥിച്ചിരുന്നു. എന്നാൽ, മാനസികസമ്മർദ്ദം അവരെ പിന്നോട്ടുവലിച്ചുവെന്നും ആഷിഖ് അബു പറഞ്ഞു. മലയാളത്തിലേക്ക് തിരിച്ചുവരുമെന്ന് ബർഖ ദത്തുമായുള്ള അഭിമുഖത്തിൽ ഭാവനയും വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here