തിരുവനന്തപുരം: 26ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് കൊടിയിറങ്ങുമ്പോൾ ഇത്തവണത്തെ മികച്ച ചിത്രത്തിനുള്ള സുവർണ്ണ ചകോരം ‘ക്‌ളാര സോള’യ്ക്ക്. മികച്ച സംവിധായകനുള്ള രജത ചകോരം ‘കാമില കംസ് ഔട്ട് ടുനൈറ്റ്’ തമിഴ് ചിത്രമായ പെബിൾസ് ചിത്രത്തിന് വിനോദ് രാജ് കൂഴങ്കലിന് പ്രത്യേക പുരസ്‌ക്കാരവും ലഭിച്ചു.എഫ്എഫ്എസ്ഐകെ ആർ മോഹനൻ അവാർഡ് ഇന്ത്യയിൽ നിന്ന് രണ്ടു ചിത്രങ്ങൾക്കാണ് നേടിയത്. താര സംവിധാനം ചെയ്ത ‘നിഷിധോ’ എന്ന ചിത്രത്തിനും പ്രഭാഷ് ചന്ദ്ര സംവിധാനം ചെയ്ത ഐ ആം നോട്ട് ഝേലം, നെറ്റ് പാക്ക് ഫിലിം ടി പാക്ക് ‘പെബിൾസ്’ വിനോദ് രാജ് കൂഴങ്കാൽ, മലയാളം ചിത്രം ‘ആവാസവ്യൂഹം’ എന്ന ചിത്രങ്ങൾക്കും ലഭിച്ചു. മേളയുടെ സമാപന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ മന്ത്രി സജി ചെറിയാന്‍ വിതരണം ചെയ്തു.

മികച്ച ഇന്ത്യന്‍ നവാഗത സംവിധായകനുള്ള എഫ്.എഫ്.എസ്.ഐ- കെ.ആര്‍ മോഹനന്‍ പുരസ്‌കാരം ഐ ആം നോട്ട് ദി റിവര്‍ ഝേലം (ബേ ചെസ് നേ വെത്) സിനിമയുടെ സംവിധായകന്‍ പ്രഭാഷ് ചന്ദ്രയും ഫൊര്‍ബിഡെന്‍ (നിഷിദ്ധോ) സിനിമയുടെ സംവിധായിക താര രാമാനുജനും പങ്കിട്ടു. മറ്റു പുരസ്‌കാരങ്ങള്‍ ചുവടെ;

നെറ്റ്പാക്ക് പുരസ്‌കാരങ്ങള്‍-

മികച്ച ഏഷ്യന്‍ സിനിമ: പെബിള്‍സ് (കൂഴംഗള്‍), സംവിധായകന്‍ വിനോദ് രാജ് പി. എസ്.
മികച്ച മലയാളം സിനിമ: ദ് ആര്‍ബിറ്റ് ഡോക്യുമെന്റേഷന്‍ ഓഫ് ആന്‍ ആംഫിബിയന്‍ ഹണ്ട് (ആവാസവ്യൂഹം), സംവിധായകന്‍ കൃഷാന്ത്.
ഫിപ്രെസ്‌കി പുരസ്‌കാരങ്ങള്‍
മികച്ച അന്താരാഷ്ര്ട സിനിമ: യൂ റിസംബിള്‍ മീ, സംവിധായിക ഡീന അമര്‍
മികച്ച മലയാളം സിനിമ: ദ് ആര്‍ബിറ്റ് ഡോക്യുമെന്റേഷന്‍ ഓഫ് ആന്‍ ആംഫിബിയന്‍ ഹണ്ട് (ആവാസവ്യൂഹം), സംവിധായകന്‍ കൃഷാന്ത്

മത്സര വിഭാഗം പുരസ്‌കാരങ്ങള്‍
അഭിനയത്തിനുള്ള പ്രത്യേക പരാമര്‍ശം: നീന ഡിയെംബ്രൌസകി; സിനിമ കമീല കംസ് ഔട്ട് ടുനൈറ്റ്.
പ്രത്യേക പരാമര്‍ശം: ലെറ്റ് ഇറ്റ് ബി മോണിംഗ്, സംവിധായകന്‍ എറാന്‍ കൊളിരിന്‍
ജൂറി പുരസ്‌കാരം: പെബിള്‍സ് (കൂഴംഗള്‍), സംവിധായകന്‍ വിനോദ് രാജ് പി. എസ്.
മികച്ച നവാഗത സംവിധായകനുള്ള രജത ചകോരം പുരസ്‌കാരം: നതാലി ആല്‍വാരെസ് മെസെന്‍, ചിത്രം ക്ലാര സോള

 
Ads by Google
 

LEAVE A REPLY

Please enter your comment!
Please enter your name here