കുമരകം: ജയരാജ് സംവിധാനം ചെയ്ത ഒറ്റാല്‍ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ഒറ്റാല്‍ വാസവന്‍ (വാസുദേവന്‍ -76) അന്തരിച്ചു. കോട്ടയം മെഡിക്കല്‍ കോളജില്‍ വച്ചായിരുന്നു അന്ത്യം. രക്തസമ്മര്‍ദ്ദം കൂടിയതിനെ തുടര്‍ന്ന് ഇന്നലെ മുതല്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.

ഐ.എഫ്.എഫ്.കെ ഗോള്‍ഡന്‍ ക്രോ ഫെസന്റ് അവാര്‍ഡ് ഉള്‍പ്പെടെയുള്ള പുരസ്‌കാരങ്ങള്‍ ഒറ്റാല്‍ ചിത്രത്തിനു ലഭിച്ചു. ദേശിയ അവാര്‍ഡ് പരിസ്ഥിതി സംരക്ഷണം എന്നിവയെക്കുറിച്ചുള്ള മികച്ച ചിത്രം. ഏറ്റവും മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് മുതല്‍ നിരവധി അവാര്‍ഡുകള്‍ ഒറ്റാല്‍ എന്ന സിനിമയ്ക്കു ലഭിച്ചു. ചിത്രത്തിലെ വാസവന്‍ കൈകാര്യം ചെയ്ത വേഷം ഏറെ പ്രശംസ പിടിച്ചു പറ്റിയതോടു കൂടി കുമരകം വാസുദേവന്‍ ഒറ്റാല്‍ വാസുദേവനായി അറിയപ്പെട്ടു.

കുമരകം പുളിക്കല്‍ വീടാണു വാസുദേവന്റെ കുടുംബം.ഭാര്യ : രാജമ്മ. മക്കള്‍ : ഷാജി ലാല്‍ , ഷീബാ സംസ്‌ക്കാരം പിന്നീട് വീട്ടുവളപ്പില്‍ .

LEAVE A REPLY

Please enter your comment!
Please enter your name here