ശ്രീനഗർ: ജമ്മു കശ്മീരിൽ സൈനികർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. അപകടത്തിൽ മൂന്നു സൈനികർ മരിച്ചു. അഞ്ചു സൈനികർക്ക് പരുക്കേറ്റു. ബഡ്ഗാമിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിനു പോയ സൈനികരാണ് അപകടത്തിൽപെട്ടത്.

മോശം കാലാവസ്ഥ മൂലം വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടമുണ്ടായത്. അതേസമയം, കല്ലേറ് മൂലമാണ് സൈനിക വാഹനം അപകടത്തിൽപ്പെട്ടതെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിവരങ്ങൾ വ്യാജമാണെന്ന് പ്രതിരോധ വക്താവ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here