തമിഴ് സൂപ്പര്‍സ്റ്റാര്‍ അജിത്തിന്‍റെ നായികയായി മഞ്ജു വാര്യര്‍ വരുന്നു. അജിത്ത് നായകനായ ‘തല 61’ എന്ന താല്‍ക്കാലിക പേരിട്ട ചിത്രത്തിലാണ് മഞ്ജു വാര്യര്‍ നായികാ വേഷത്തില്‍ വരുന്നതെന്നാണ് ഫിലിം അനലിസ്റ്റ് ശ്രീധര്‍ പിള്ള സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. ട്വിറ്ററിലൂടെയായിരുന്നു ശ്രീധര്‍ പിള്ളയുടെ അറിയിപ്പ്. സിനിമയുടെ അണിയറ പ്രവര്‍ത്തകരില്‍ നിന്നും ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല.

 

ചിത്രത്തില്‍ ഒരു നെഗറ്റീവ് കഥാപാത്രമാണ് അജിത് ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാങ്ക് കൊള്ളയാണ് ചിത്രത്തിന്‍റെ പ്രമേയമെന്നാണ് ലഭിക്കുന്ന സൂചന. എച്ച്. വിനോദാണ് പുതിയ ചിത്രവും ഒരുക്കുന്നത്. വലിമൈ നിര്‍മ്മിച്ച ബോളിവുഡ് നിര്‍മ്മാതാവ് ബോണി കപൂറാണ് പുതിയ ചിത്രവും നിര്‍മ്മിക്കുന്നത്. അജിത്തിനൊപ്പമുള്ള ബോണി കപൂറിന്‍റെ മൂന്നാമത്തെ ചിത്രമാണിത്.

2019ല്‍ പുറത്തിറങ്ങിയ ധനുഷ് നായകനായ അസുരനാണ് മഞ്ജുവിന്‍റെ ആദ്യ തമിഴ് ചിത്രം. ലളിതം സുന്ദരം ആണ് മഞ്ജുവിന്‍റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. മേരി ആവാസ് സുനോ, ജാക്ക് ആന്‍ഡ് ജില്‍, കയറ്റം, ആയിഷ, ഒരു ബോളിവുഡ് ചിത്രമെന്നിവയാണ് മഞ്ജു വാര്യരഭിനയിച്ചു ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here