ഉര്‍വ്വശി, ഐശ്വര്യ രാജേഷ്, പാര്‍വ്വതി തിരുവോത്ത്, ലിജോമോള്‍ ജോസ്, രമ്യ നമ്പീശന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഹെര്‍’ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. എ.ടി സ്റ്റുഡിയോയുടെ ബാന്നറില്‍ നിര്‍മ്മിക്കുന്ന ഹെര്‍ എന്ന ചിത്രത്തിന്റെ പൂജ ചടങ്ങ് വഴുതക്കാട് കാര്‍മ്മല്‍ ദേവാലയത്തില്‍ വെച്ച് നടന്നു.

ഐ ബി സതീഷ് എം എല്‍ എയാണ് സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചത്. പ്രശസ്ത നിര്‍മാതാവ് ജി സുരേഷ് കുമാര്‍ ആദ്യ ക്ലാപ്പടിച്ചു. ജി സുരേഷ് കുമാര്‍, മേനക, പാര്‍വതി, ലെജിന്‍, അര്‍ച്ചന, ചന്ദ്രു, ചിത്രത്തിന്റെ നിര്‍മാതാവ് അനീഷ്, ജി എസ് വിജയന്‍, കലിയൂര്‍ ശശി, സന്ദീപ് സേനന്‍, നിര്‍മ്മാതാവിന്റെ കുടുംബാംഗങ്ങള്‍ എന്നിവരാണ് തിരി തെളിച്ചത്.

 

LEAVE A REPLY

Please enter your comment!
Please enter your name here