ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം പ്രഭാസിന്റെ മറ്റൊരു ബിഗ് ബജറ്റ് ചിത്രം കൂടി ഒരുങ്ങുന്നു. നേരത്തെ വാര്‍ത്തകളില്‍ ഇടം നേടിയ ‘ആദിപുരുഷ്’ എന്ന ചിത്രവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. പ്രഭാസിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ് ഒരുങ്ങുന്നത്. പ്രിന്റിങ്ങിനും പബ്ലിസിറ്റിക്കും പുറമെ 500 കോടി മുതല്‍ മുടക്കിലാണ് ‘ആദിപുരുഷ്’ എത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്.

ഓം റാവത്ത് സംവിധാനം ചെയ്യുന്ന ചിത്രം ഇതിഹാസ കാവ്യമായ രാമയാണത്തെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ ഭഗവാന്‍ രാമനായാണ് പ്രഭാസ് എത്തുന്നത്. ഈ വര്‍ഷം തന്നെ റിലീസ് ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here