മുംബൈ: മുംബൈയില്‍ കോവിഡ് കേസുകള്‍ കുതിക്കുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6 ശതമാനത്തിലെത്തിയതായി ബ്രഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ (ബിഎംസി) വ്യക്തമാക്കി. പരിശോധനകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ വര്‍ധിപ്പിക്കണമെന്നും ഇതിനായി മുഴുവന്‍ ജീവനക്കാരെയും ഉള്‍പ്പെടുത്തി ലാബുകള്‍ സജ്ജമായിരിക്കണമെന്നും ബിഎംസി ചൂണ്ടിക്കാട്ടി.

കാലവര്‍ഷം ആരംഭിച്ചതോടെ മുംബൈയില്‍ പ്രതിദിന കേസുകളില്‍ കുതിപ്പ് ഉണ്ടായി. രോഗലക്ഷണങ്ങളോടെയുള്ള കേസുകളാണ് റിപ്പേര്‍ട്ട് ചെയ്തിരിക്കുന്നത്.

കോവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ്, 12-18 പ്രായപരിധിയിലുള്ളവരുടെ വാക്‌സിന്‍ എന്നിവ നല്‍കിവരികയാണ്. കോവിഡ് വീണ്ടും ഭീഷണിയാകുമോ എന്ന സന്ദേഹമുള്ളതിനാല്‍ ആശുപത്രികളോടും ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കി.

സ്വകാര്യ ആശുപത്രികള്‍ക്കും ജാഗ്രത നിര്‍ദേശമുണ്ട്. വാര്‍ഡുകളിലും മുറികളിലും എല്ലാ സജ്ജീകരണങ്ങളും ഒരുക്കണമെന്നും ജീവനക്കാരും മെഡിക്കല്‍ സംഘവും ആംബുലന്‍സും ഒരുങ്ങിയിരിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കൂടിയാല്‍ മലാഡിലെ ആശുപത്രിയ്്ക്ക് മുന്‍ഗണന നല്‍കും. ഇന്നലെ മുംബൈയില്‍ 506 പ്രതിദിന കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഫെബ്രുവരി ആറിന് ശേഷം ആദ്യമായാണ് ഇത്രയും ഉയരുന്നത്.

ഏപ്രില്‍ മാസത്തെ അപേക്ഷിച്ച് മേയില്‍ റിപ്പോര്‍ട്ടു ചെയ്ത കേസുകളില്‍ 100 ശതമാനം വര്‍ധനവുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here