അക്ഷയ് കുമാര്‍ നായകനായെത്തിയ ‘സാമ്രാട്ട് പൃഥ്വിരാജി’നെ പ്രേക്ഷകര്‍ ​കൈയ്യൊഴിയുന്നു. തിയേറ്ററില്‍ ചിത്രത്തിന് നെഗറ്റീവ് പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ജൂണ്‍ 3ന് തിയേറ്ററുകളിലെത്തിയ ചിത്രം സാമ്പത്തികമായി പരാജയപ്പെട്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ചിത്രം പരാജയമാണെന്ന് ഉറപ്പായതോടെ പണം തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് വിതരണക്കാര്‍ നേരിട്ട് രംഗത്തെത്തിയിരിക്കുകയാണ്. 250 കോടിയോളം രൂപ ചെലവിട്ട് നിര്‍മ്മിച്ച ചിത്രത്തിന് ഇതുവരെ ഏതാണ്ട് 48 കോടി രൂപയോളം മാത്രമാണ് നേടാനായത്. ഈ നഷ്ടം നികത്താന്‍ അക്ഷയ് കുമാര്‍ തയ്യാറാകണമെന്നാണ് വിതരണക്കാരുടെ ആവശ്യം. ബീഹാറിലെ വിതരണക്കാരാണ് ആദ്യം ഈ ആവശ്യവുമായി രംഗത്തെത്തിയത്.

തെലുങ്കില്‍ ആചാര്യ എന്ന സിനിമ പരാജയപ്പെട്ടപ്പോള്‍ ചിരഞ്ജീവി വിതരണക്കാരുടെ നഷ്ടം നികത്തിയിരുന്നു. ഒരു ചിത്രം പരാജയമായാല്‍ തെലുങ്കിലും തമിഴിലുമെല്ലാം വിതരണക്കാരുടെയും നഷ്ടം നികത്താന്‍ താരങ്ങള്‍ മുന്‍കൈ എടുക്കാറുണ്ട്. അക്ഷയ് കുമാര്‍ അതിന് തയ്യാറാവണമെന്നാണ് ബിഹാറിലെ വിതരണക്കാരുടെ ആവശ്യമെന്ന് ഐഡബ്ല്യൂഎം ബസ്‌ഡോട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. 100 കോടിയോളം രൂപ പ്രതിഫലം വാങ്ങുന്ന അക്ഷയ് കുമാര്‍ സഹായിച്ചേ മതിയാകൂവെന്നാണ് വിതരണക്കാര്‍ പറയുന്നത്.

പൃഥ്വിരാജില്‍ അക്ഷയ് കുമാറിന് പുറമെ സഞ്ജയ് ദത്ത്, സോനു സൂദ്, മാനുഷി ചില്ലാര്‍ തുടങ്ങിയ താരങ്ങളുമുണ്ട്. ചന്ദ്രപ്രകാശ് ദ്വിവേദി ഒരുക്കിയ ചിത്രം നിര്‍മ്മിച്ചത് ആദിത്യ ചോപ്രയാണ്. വിക്രം വിജയിച്ചതും ഒപ്പം തെലുങ്ക് ചിത്രം മേജര്‍ മികച്ച പ്രേക്ഷക പ്രതികരണം നേടുകയും ചെയ്താണ് പൃഥ്വിരാജിനെ പിന്നോട്ടടിച്ചത്. 42 കോടിയോളം മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച മേജര്‍ ഇതിനോടകം തന്നെ 50 കോടിയിലേറെ വരുമാനം നേടിക്കഴിഞ്ഞു.

 
 

LEAVE A REPLY

Please enter your comment!
Please enter your name here