വിക്രം വിവിധ ​ഗെറ്റപ്പുകളിലെത്തുന്നു എന്ന പ്രത്യേകതകൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്ത കോബ്ര. കഴിഞ്ഞ മാസം 31-ന് റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണം സ്വന്തമാക്കി മുന്നേറവേ സുപ്രധാനമായ ഒരു നീക്കം നടത്തിയിരിക്കുകയാണ് അണിയറപ്രവർത്തകർ. മൂന്ന് മണിക്കൂർ ദൈർഘ്യം വരുന്ന ചിത്രത്തിന്റെ 20 മിനിറ്റ് നീക്കം ചെയ്തിരിക്കുകയാണ്.

 

വ്യാഴാഴ്ച വൈകീട്ട് മുതൽ പുതിയ പതിപ്പാണ് പ്രദർശിപ്പിക്കുന്നത്. ആരാധകരുടെയും നിരൂപകരുടെയും വിതരണക്കാരുടെയും അഭ്യർഥന മാനിച്ചാണ് ചിത്രത്തിന്റെ ദൈർഘ്യം കുറയ്ക്കാൻ തീരുമാനിച്ചതെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ഓഗസ്റ്റ് 31ന് തിയറ്ററുകളിലെത്തിയ ചിത്രം ആദ്യദിനം തമിഴ്നാട്ടിൽ നിന്നും 12 കോടി വാരിയിരുന്നു.

 

സെവൻ സ്ക്രീൻ സ്റ്റുഡിയോയുടെ ബാനറിൽ എസ്.എസ്. ലളിത് കുമാറാണ് കോബ്രയുടെ നിർമാണം. കെ.ജി.എഫിലൂടെ ശ്രദ്ധേയയായ ശ്രീനിധി ഷെട്ടിയാണ് നായിക. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മലയാളി താരങ്ങളായ റോഷൻ മാത്യു, സർജാനോ ഖാലിദ്, മിയ ജോർജ്, മാമുക്കോയ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here