ന്യുഡല്‍ഹി: ബോളിവുഡ് നടിയും സംവിധായകയും നിര്‍മ്മാതാവുമായ ആശാ ഫരേഖിന് രാജ്യത്തെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ദാദ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം. സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ മാനിച്ചാണ് പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്.

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വെള്ളിയാഴ്ച വിതരണം ചെയ്യും. രണ്ടു വര്‍ഷത്തിന് ശേഷമാണ് രാഷ്ട്രപതി ഡല്‍ഹിയില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുന്നത്.

 

പത്താം വയസ്സില്‍ അഭിനയം തുടങ്ങിയ ആശാ ഫരേഖ് ഇതിനകം 100 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ആശാ ഫരേഖ് അഭിനയിച്ച ചിത്രങ്ങള്‍ ഏറെയും വമ്പന്‍ ഹിറ്റുകള്‍ ആയിരുന്നതിനാല്‍ ‘ഹിറ്റ് ഗേള്‍’ എന്നാണ് അവര്‍ അറിയപ്പെട്ടിരുന്നത് തന്നെ. 1960കളിലും 1970കളിലും ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റിയ നടിയും ഏറ്റവും തിരക്കേറിയ താരവുമായിരുന്നു അവര്‍. ഹിന്ദി സിനിമയില്‍ ഏറ്റവും സ്വാധീനമുള്ള ആളായും കരുതപ്പെടുന്നത് ആശാ ഫരേഖിനെയാണ്.

1992ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു. ഫിക്കിയുടെ ലിവിംഗ് ലെജന്റ് പുരസ്‌കാരവും ആശാ ഫരേഖിന് ലഭിച്ചിട്ടുണ്ട്.

ആശാ ഫരേഖിനെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത് ദാദാ ഫാല്‍ക്കേ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ട്വിറ്ററിലൂം പുരസ്‌കാര വിവരം പങ്കുവച്ചിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here