കാളിദാസ് ജയറാം സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രമാണ് ആരാധകരുടെ ഇടയില്‍ വൈറലാകുന്നത്. മോഡലും 2021ലെ ലിവാ മിസ് ദിവാ റണ്ണറപ്പുമായിരുന്ന തരിണി കലിംഗരായർക്കൊപ്പമുള്ള പ്രണയ ചിത്രമാണ് താരം പങ്കുവച്ചത്. തരിണിയെ ചേർത്തുപിടിച്ചിരിക്കുന്ന കാളിദാസിനെ ചിത്രത്തിൽ കാണാം. ദുബായിയില്‍ നിന്നുള്ള മറ്റൊരു ചിത്രം തരിണിയും തന്‍റെ ഇന്‍സ്റ്റഗ്രാമിൽ ഷെയര്‍ ചെയ്തിട്ടുണ്ട്.

കാളിദാസിന്റെ പ്രണയചിത്രത്തിന് സഹോദരി മാളവിക ജയറാം, കല്യാണി പ്രിയദർശൻ, അപർണ ബാലമുരളി, ഗായത്രി ശങ്കർ, നൈല ഉഷ, നമിത, സഞ്ജന, മിഥുൻ രമേശ് തുടങ്ങി നിരവധിപേർ കമന്റുകളുമായി എത്തി. ഹലോ ഹബീബീസ് എന്നാണ് മാളവികയുടെ കമന്റ്. ഒടുവിൽ നിന്റെ തങ്കത്തെ കണ്ടെത്തി എന്നാണ് നടി ഗായത്രിയുടെ പ്രതികരണം. ക്യൂട്ട് റൊമാന്റിക് കപ്പിള്‍ തുടങ്ങിയ കമന്റുകളും ആരാധകര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കാളിദാസനൊപ്പമുള്ള തരിണിയുടെ പുതിയ ചിത്രത്തില്‍ പാർവതി ജയറാമും കമന്റ് ചെയ്തിട്ടുണ്ട്. ‘എന്റേത്’ എന്നായിരുന്നു പാർവതിയുടെ പ്രതികരണം.

തിരുവോണദിനത്തിൽ കാളിദാസ് പങ്കുവച്ച കുടുംബ ചിത്രത്തിലും തരുണി ഉണ്ടായിരുന്നു. ഇവർ ഒന്നിച്ചുള്ള പ്രണയചിത്രം കൂടി വന്നതോടെ രണ്ടുപേരും പ്രണയത്തിലാണെന്ന് ആരാധകരും ഉറപ്പിച്ചു കഴിഞ്ഞു. വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദധാരിയാണ് തരിണി. 

 

LEAVE A REPLY

Please enter your comment!
Please enter your name here