ജോർജി വറുഗീസ്, ഫ്ലോറിഡ  

30 വർഷങ്ങള്ക്കു ശേഷം ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ തെരഞ്ഞെടുപ്പിന് കളംഒരുങ്ങുകയാണ്.
ഉത്തരേന്ത്യക്കാർ കൊടി കുത്തി വാഴുന്ന ഡൽഹി രാഹ്ട്രീയത്തിലേക്കു രണ്ടു  തെക്കേ ഇന്ത്യക്കാരുടെ കടന്നുവരവാണു ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകത.പഠിച്ച പണി 18-ഉം പൊരുതി കർണാടകത്തിൽ നിന്ന് കെട്ടിയെടുത്ത പെൻഷൻ പറ്റിയ, കോൺഗ്രസ് നേതൃത്വത്തിന്റെ സ്വന്തം സ്ഥാനാർഥി ഗാർഹെ ഒരു വശത്തും ഉന്നതവിദ്യാഭ്യാസവും ഭരണ നൈപുണ്യവും ഒത്തിണങ്ങിയ  സാധാരണ കോൺഗ്രസ് കാരുടെപിന്തുണ മാത്രം കൈമുതലായ  ശശി തരൂർ മറു വശത്തും.

തിരിഞ്ഞെടുപ്പു പ്രഖ്യാപിച്ചപ്പോൾ തന്നെ സ്വമേധയാ മുന്നോട്ടു വന്ന ആളാണ് തരൂർഎന്നതാണ് പ്രധാന കാര്യം. ഏതു തിരഞ്ഞെടുപ്പിനായാലും മത്സരാർത്ഥി സ്വയംതയ്യാറെടുക്കയും വെല്ലുവിളി ഏറ്റെടുക്കാൻ മുന്നോട്ടു വരികയും വേണം.

തരൂർ തന്റെ ജനസമ്മിതി തെളിയിച്ച തെരെഞ്ഞെടുപ്പ് ആണ് ഇത്. ഒരു പക്ഷെ ഇങ്ങെനെ ഒരു മത്സരത്തിൽ പങ്കെടുത്തില്ലായിരുന്നെങ്കിൽ തന്റെ കഴിവുംജനപിന്തുണയും ഇത്രയും വ്യക്തമാവുകയില്ലായിരുന്നു. 95 ശതമാനത്തിൽ കൂടുതലാണ്പല സർവേകളിലും തരൂരിന് അനുകൂലമായി ലഭിച്ചത്. പ്രത്യേകിച്ചും വിദേശമലയാളികളിൽ ബഹുഭൂരിപക്ഷവും തരൂരിനെ സ്നേഹിക്കുന്നവരാണ്.

പ്രതിപക്ഷ നേതാവ് ബി ഡി സതീശന് നല്ല പിന്തുണ ജനങ്ങൾ നൽകിയിരുന്നു കേരളത്തിലെ ജനങ്ങൾ . എന്നാൽ  സാധാരണ ജനങ്ങൾക്ക്   സതീശനോടെ  വലിയ അതൃപ്തി തോന്നാൻ തന്റെ ഇലക്ഷനിലെ രാഷ്ട്രീയ നിലപാട്ഇടയാക്കി. രമേശ് ചെന്നിത്തലയുടെയും കെ പി സി സി പ്രസിഡന്റ് സുധാകരനുംജനസമ്മിതിയിൽ വലിയ മങ്ങലേറ്റു. ഒളിച്ചിരിക്കേണ്ട ഗതികേടാണ് ഇപ്പൊൾ ഇവർക്ക്.

മാലികർജൻ ഗർഹെയെ അനുകൂലിച്ചുകൊണ്ടുള്ള രേമേഷ് ചെന്നിത്തലയുടെ ഫേസ് ബുക്ക്പോസ്റ്റ് വലിയ പൊങ്കാലയ്ക്ക് കാരണമായി. ജനം ഒന്ന്ചേർന്ന് ചെന്നിത്തലയെ ആക്രമിച്ചു. പക്ഷേ എന്നിട്ടും ജനഹിതം മനസ്സിലാക്കാനോ ജനങ്ങളുടെ വിശ്വാസങ്ങൾ അനുസരിച്ചു ഉയരുവാനോ ഇവർക്ക് ആർകും സാധിക്കുന്നില്ല .  ജനങ്ങളുടെ വിശ്വാസത്തെക്കാൾ ഉപരി  വിധേയത്തിനാണ് അവിടെ മുൻഗണന നൽകുന്നത് എന്ന് മനസിലാക്കാം.

ഗെയ്‌ലോട്ടിന്റെ ഭാഗത്തു നിന്നും വലിയ തിരിച്ചടി ലഭിച്ചപ്പോൾ എങ്കിലും ബുദ്ധിപൂർവമായിതരൂരിന് മൗനാനുവാദം നൽകിയിരുന്നെകിൽ ഗാന്ധി കുടുംബവും ഹൈക്കമാണ്ടുംസംസ്ഥാന നേതൃത്വങ്ങളും കല്ലേറ് കിട്ടാത് രക്ഷ പെട്ടെനെ.

തെരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള സാധ്യത തരൂരിന് നന്നേ പരിമിതാണ്. കനത്ത പരാജയംനേരിടാനാണ് സാധ്യത. എന്നാലും തരൂർ തന്നെയാണ് പൂർണ വിജയി.

ശശി തരൂരുമായി നേരിട്ടു ചിലവഴിച്ച ഒരു അവസരം ഞാൻ ഓർക്കായാണ്. തിരുവനന്തപുരത്തു വച്ച് ഫൊക്കാനയുടെ കേരളാ കൺവെൻഷൻ നടക്കയാണ്. വൈകുന്നേരത്തെ സമ്മേളനത്തിൽ മുഖ്യ മന്ത്രി പിണറായി വിജയനാണ് മുഖ്യാതിധി. സ്ഥലംഎം പി  ആയ ശശി തരൂരും മറ്റു പല മന്ത്രിമാരും നേതാക്കളും അതിഥികളാണ്. തരൂർ കൃത്യസമയത്തു തന്നെ വന്നു. നിയമ സഭ നടക്കുന്ന സമയമാണ്. മുഖ്യ മന്ത്രി ഒരു മണിക്കൂറോളംവൈകിയെ വരുകയുള്ളു എന്ന അറിയിപ്പു കിട്ടി . മുഖ്യ മന്ത്രിയെ മുഖം കാണിക്കേണ്ടമന്ത്രിമാരൊഴികെ പല നേതാക്കളും സ്ഥലം വീട്ടു. തരൂരാകട്ടെ തന്റെ വൈകുംനേരത്തെഅത്യാവശ്യമല്ലാത്ത പ്രോഗ്രാമുകൾ മാറ്റി വച്ച് ഞങ്ങടോപ്പം ചെലവഴിച്ചു.

എല്ലാവരും കുശലാഅന്വഷണം നടത്തി  പരിചയം ഇല്ലാത്തവരെ പരിചയപെട്ടു   സംഭാഷണങ്ങളും സെല്ഫിയും ഫോട്ടോകളും എല്ലാം. എടുത്ത്‌   പൂർണമായിഎല്ലാവരോടും നല്ല സ്നേഹ ബന്ധംപുലർത്തുന്ന ജാഡയൊന്നും കാണിക്കാത്ത ഒരു നേതാവിനെയാണ് അവിടെ കാണാൻ കഴിഞ്ഞത് അദ്ദേഹത്തിന്റെ  പ്രകൃതവും  സൗമ്യതയുടെയുംസ്നേഹത്തിന്റെയും കുലീനതയുടെയും മുഖം എന്നെ അത്ഭുതപ്പെടുത്തി. അത്ര  താഴ്‌മയോട് ആണ് ഫൊക്കാന  കേരള കൺവെന്ഷനിൽ പങ്കെടുത്ത്ത്.



ലോകത്തിലെ ഏറ്റവും ഉന്നത നിലവാരം പുലർത്തുന്ന പ്രാസംഗികർ മാത്രംക്ഷണിതാക്കളായ ഓസ്‌ഫോർഡ് യൂണിയൻ  സൊസൈറ്റിയുടെ മീറ്റിംഗിൽ തരുരിന്റെപ്രസംഗം നമ്മിൽ പലരും കേട്ടിട്ടുണ്ടല്ലോ. ഇന്ത്യയെ കൊള്ളയടിച്ചു കൊഴുത്തു തടിച്ച ബ്രിട്ടീഷ്‌സാംബ്രാജ്യത്തെ കണക്കുകൾ ഉദ്ധരിച്ചു അപലപിച്ചിട്ടു, പണവും സ്വത്തുക്കളും തിരിച്ചുതന്നില്ലെങ്കിലും പരസ്യമായ മാപ്പെങ്കിലും പറയണമെന്ന് തുറന്നടിടിക്കാനുള്ള തന്റെടംകോൺഗ്രസ് പാർട്ടിയെയും ഭാവിയിൽ ഇന്ത്യയെയും നയിക്കുവാൻ തനിക്കുള്ള ഴിവുംയോഗ്യതയും വിളിച്ചറിയിക്കുന്നതാണ്.

കോൺഗ്രസ് പാർട്ടിയിൽ ദീർഘ നാളത്തെ പാരമ്പര്യം ഇല്ലെങ്കിലും, രണ്ടു മത്സരാർഥികളിൽസർവദാ യോഗ്യൻ തരൂർ തന്നെ. (അദ്ദേഹത്തിന് വിജയാശംസകൾ നേരുന്നു).



( ജോർജി വർഗീസ് കഴിഞ്ഞ വർഷത്തെ  ഫൊക്കാനായുടെ  പ്രെസിഡന്റാണ്‌)

LEAVE A REPLY

Please enter your comment!
Please enter your name here