ദിലീപ് എന്ന കഥാപാത്രത്തെ റോഷാക്ക് സിനിമയില്‍ അവതിരപ്പിച്ച ആസിഫ് അലിക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി. മുഖം കാണിച്ചില്ലെങ്കിലും പ്രേക്ഷകര്‍ ആസിഫിന്റെ കണ്ണുകള്‍ കൊണ്ടുള്ള അഭിനയത്തെ ഏറ്റെടുത്തു കഴിഞ്ഞു.
മുഖം കാണിക്കാതെ ചിത്രത്തില്‍ അഭിനയിക്കാന്‍ സമ്മതം മൂളിയ ആസിഫ് അലിക്കാണ് ഏറ്റവും കൂടുതല്‍ കൈയടി നല്‍കേണ്ടതെന്നും മമ്മൂട്ടി പറഞ്ഞു. അബുദാബിയില്‍ റോഷാക്ക് സിനിമയുടെ വിജയത്തോടനുബന്ധിച്ച് നടന്ന ആഘോഷത്തിന് ശേഷം പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആസിഫിനോട് അനീതി കാണിച്ചോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം. ആസിഫ് അലിയോട് നീതിയോ അനീതിയോ ഒന്നുമില്ല. ഈ സിനിമയുടെ മുന്നിലും പിന്നിലും പ്രവര്‍ത്തിച്ച എല്ലാവര്ക്കും മനസുനിറഞ്ഞ സ്നേഹമാണ് അവനോട്.
ഒരു നടനെ സംബന്ധിച്ചിടത്തോളം ശരീരത്തിനപ്പുറത്തേക്ക് അയാളുടെ മുഖമാണ് പ്രധാനം. ആ മുഖം മറച്ച് അഭിനയിക്കാന്‍ തയ്യാറായ ആളെ മുഖം കൊണ്ട് അഭിനയിച്ച ആള്‍ക്കാരെക്കാള്‍ ബഹുമാനിക്കണം. അയാള്‍ക്ക് ഒരു കൈയടി വേറെ കൊടുക്കണം.
മനുഷ്യന്റെ ഏറ്റവും എക്സ്പ്രസീവ് ആയ അവയവമാണ് കണ്ണ്. ആസിഫ് അലിയുടെ കണ്ണുകള്‍ ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. സൂക്ഷിച്ച് നോക്കണം. ആസിഫ് ഈ സിനിമയിലുണ്ടെന്ന് മനസിലായത് കണ്ണുകളിലൂടെയാണ്.
അത്രത്തോളം ആ നടന് കണ്ണുകൊണ്ട് ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ഞങ്ങള്‍ക്കെല്ലാം വികാരം പ്രകടപ്പിക്കാന്‍ മറ്റു അവയവങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ആസിഫിന് കണ്ണ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു കൈയടി കൂടി ആസിഫിന് കൊടുക്കാം. മമ്മൂട്ടി പറഞ്ഞു.