‘ഉണ്ണികൃഷ്ണന്റെ ആദ്യ ക്രിസ്മസ്’ എന്ന സിനിമയുടെ നിര്‍മാതാവ് കൂടിയാണ് കിത്തോ. സിനിമയ്ക്കു വേണ്ടി കഥയെഴുതുകയും ചെയ്തിട്ടുണ്ട്.

കൊച്ചി: പ്രശസ്ത കലാസംവിധായകന്‍ ആര്‍ട്ടിസ്റ്റ് കിത്തോ അന്തരിച്ചു. 82 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സിനിമകളിലെ പരസ്യകലകളിലൂടെയും ആനുകാലിക പ്രസിദ്ധീകരണങ്ങളിലെ വരകളിലുടെയുമാണ് കിത്തോ പ്രശസ്തനായത്.

1975 മുതല്‍ ചിത്രകലാ രംഗത്ത് സജീവമായിരുന്നു. നിരവധി സിനിമകള്‍ക്ക് കലാസംവിധാനം നിര്‍വഹിച്ചു. നിരവധി സിനിമകളുടെ പോസ്റ്ററുകളും തയ്യാറാക്കി.

‘ഉണ്ണികൃഷ്ണന്റെ ആദ്യ ക്രിസ്മസ്’ എന്ന സിനിമയുടെ നിര്‍മാതാവ് കൂടിയാണ് കിത്തോ. സിനിമയ്ക്കു വേണ്ടി കഥയെഴുതുകയും ചെയ്തിട്ടുണ്ട്.

സിനിമ മാസികകള്‍ക്ക് വേണ്ടിയുള്ള ചിത്രരചിനയാണ് കിത്തോയെ സിനിമ കലാസംവിധാനത്തിലും പരസ്യകലയിലുമെത്തിച്ചത്. ജേസി, ഐ.വി ശശി എന്നിവരുടെ സിനിമകളില്‍ കിത്തോയുടെ പരസ്യങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

നിരവധി അവാര്‍ഡുകളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. പ്രശസ്തിയില്‍ നില്‍ക്കുമ്പോള്‍ സിനിമ മേഖലയില്‍ നിന്ന് പിന്മാറിയ കിത്തോ ആത്മീയത ജീവിതത്തിലേക്ക് തിരിഞ്ഞു. ക്രൈസ്തവ മാസികകളുടെ ഇല്ലസ്‌ട്രേഷനുകളിലായിരുന്നു പിന്നീട് ശ്രദ്ധ.

ഭാര്യ: ലില്ലി. മക്കള്‍, അനില്‍, കമല്‍. കൊച്ചിയില്‍ ‘കിത്തോ ആര്‍ട്‌സ്’ എന്ന സ്ഥാപനം ഇളയ മകന്‍ കിത്തോയ്‌ക്കൊപ്പം നടത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here