കറാച്ചി: ദില്‍വാലയ്ക്ക് ശേഷം പ്രേക്ഷകര്‍ കാത്തിരുന്ന ഷാരൂഖ് ചിത്രം ഫാനിന് പാകിസ്താനിലും ഗംഭീര വരവേല്‍പ്. റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനകം കളക്ഷന്‍ അഞ്ച് കോടി കവിഞ്ഞിരിക്കുകയാണ്. 3.1 കോടി നേടിയ സല്‍മാന്‍ ചിത്രം ബജ്‌റംഗി ബായ്ജാനിന്റെ റെക്കോര്‍ഡാണ് ഫാന്‍ തകര്‍ത്തത്. ലാഹോറിലും കറാച്ചിയിലും അടുത്ത ഒരാഴ്ചത്തേക്ക് എല്ലാ തിയേറ്ററുകളിലും ബുക്കിംങ് പൂര്‍ത്തിയായതായി വിതരണക്കാര്‍ അറിയിച്ചു.

ജിയോ ഫിലിംസാണ് പാകിസ്താനില്‍ ചിത്രത്തിന്റെ വിതരണം നടത്തുന്നത്. ഷാരൂഖ് ഇരട്ട വേഷത്തില്‍ മികച്ച അഭിനയവുമായി തിരിച്ചത്തെുന്ന ചിത്രത്തെ ഇന്ത്യയിലെയും പാകിസ്താനിലെയും പ്രേക്ഷകരും നിരൂപകരും ഒരുപോലെ സ്വീകരിച്ചിരിക്കുകയാണ്. ഏപ്രില്‍ 15ന് തിയേറ്ററുകളിലത്തെിയ ഫാന്‍ ഷാരൂഖ് ഖാന്‍ നെഗറ്റീവ് വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയായിരുന്നു. മനീഷ് ശര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്തത്. വലൂച്ച ഡിസൂസ, സയാണി ഗുപ്ത, ശ്രിയ പില്‍ഗോങ്കര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. യാഷ് രാജ് ഫിലിംസിന്റെ ബാനറില്‍ ആദിത്യ ചോപ്രയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വിശാല്‍ ശേഖറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നുത്.

LEAVE A REPLY

Please enter your comment!
Please enter your name here