ജോ ആന്റ് ജോ’ ,’18+’ എന്നീ ചിത്രങ്ങളുടെ കോ റൈറ്ററും നിരവധി ചിത്രങ്ങളുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറുമായ രവീഷ് നാഥ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സമാധാന പുസ്തകം’. മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പം പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ഒരുക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം എഡിജെ, രവീഷ് നാഥ്, സി പി ശിവന്‍ എന്നിവര്‍ ചേര്‍ന്ന് എഴുതുന്നു.

ജോ ആന്റ് ജോ’ ,’18+’ എന്നി ചിത്രങ്ങളുടെ സംവിധായകനാണ് ഈ ചിത്രത്തിന്റെ കോ റൈറ്ററായ അരുണ്‍ ഡി ജോസ് എന്ന എഡിജെ. ചാവറ ഫിലിംസിന്റെ ബാനറില്‍ സിബി ചാവറ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ് ഉടന്‍ ആരംഭിക്കും. പി ആര്‍ ഒ-എ എസ് ദിനേശ്.

LEAVE A REPLY

Please enter your comment!
Please enter your name here