ബോളിവുഡ് നടൻ ഹൃത്വിക് റോഷൻ വീണ്ടും വിവാഹിതനാകുന്നുവെന്ന് റിപ്പോർട്ട്. യുവനടി സബ ആസാദാണ് വധു. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. 2023 നവംബറിൽ ആയിരിക്കും ഹൃത്വിക് റോഷന്റെയും സബയുടെയും വിവാഹം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

ഹൃത്വിക് റോഷനും സബ ആസാദും ജുഹു വെർസോവ ലിങ്ക് റോഡിൽ നിർമിക്കുന്ന ആഡംബര വസതിയുടെ അവസാന ഘട്ട ജോലികൾ പൂർത്തിയായിവരികയാണ്. വിവാഹത്തെ സംബന്ധിച്ച് ഇരുവരും പ്രതികരിച്ചിട്ടില്ല. 2014ൽ ഹൃത്വിക്കും ആദ്യ ഭാര്യയായ സൂസാൻ ഖാനും വിവാഹമോചിതരായിരുന്നു.

ഹൃത്വിക് റോഷന്റെതായി ഏറ്റവും ഒടുവിൽ പ്രദ‌ർശനത്തിന് എത്തിയത് ‘വിക്രം വേദ’ എന്ന സിനിമയാണ്. തമിഴ് ചിത്രം ‘വിക്രം വേദ’യുടെ ഹിന്ദി റീമേക്കാണ് ഇത്. ഹൃത്വിക് റോഷനു പുറമേ സെയ്‍ഫ് അലിഖാൻ, രാധിക ആപ്തെ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here