മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി നായകൻ. മമ്മൂട്ടിയും മഹേഷ് നാരായണനും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം മമ്മൂട്ടി കമ്പനിയാണ്. നൻപകൽ നേരത്ത് മയക്കം, റോഷാക്ക്, കാതൽ, കണ്ണൂർ സ്ക്വാഡ് എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന മഹേഷ് നാരായണൻ ചിത്രത്തിന്റെ ലൊക്കേഷൻ ദുബായിയും ലണ്ടനുമാണ്. പൂനെയിൽ റോബി വർഗീസ് രാജ് സംവിധാനം ചെയ്യുന്ന കണ്ണൂർ സ്ക്വാഡിൽ അഭിനയിക്കുന്ന മമ്മൂട്ടി,​ മാർച്ച് അവസാനത്തോടെ ഡിനു ഡെന്നിസ് ചിത്രത്തിൽ ജോയിൻ ചെയ്യും. ഡിനു ഡെന്നിസ് ചിത്രം പൂർത്തിയാക്കിയ ശേഷം മമ്മൂട്ടി മഹേഷ് നാരായണൻ ചിത്രത്തിലാണ് അഭിനയിക്കുന്നത്. ടേക്ക് ഓഫ്, സീ യൂ സൂൺ, മാലിക്, അറിയിപ്പ് എന്നീ ചിത്രങ്ങൾക്ക് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ചിത്ര സംയോജകൻ, സംവിധായകൻ, തിരക്കഥാകൃത്ത്, ഛായാഗ്രാഹകൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിന്റെ രചനയും മഹേഷ് നാരായണന്റേതാണ്. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ ഉടൻ പ്രഖ്യാപിക്കും.

അതേ സമയം ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതൽ ദി കോർ ആണ് റിലീസിനൊരുങ്ങുന്ന മമ്മൂട്ടി ചിത്രം. ഏപ്രിൽ 20 ന് തീയറ്ററിലെത്തുന്ന ചിത്രത്തിൽ ജ്യോതികയാണ് മമ്മൂട്ടിയുടെ നായിക. മമ്മൂട്ടിയും ജ്യോതികയും ആദ്യമായൊന്നിക്കുന്ന ചിത്രം കൂടിയാണിത്. മലയാളത്തിൽ ജ്യോതിക അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമാണ് കാതൽ ദി കോർ.

ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രം ഏജന്റ് ഏപ്രിൽ 28 നാണ് റിലീസ് ചെയ്യുന്നത്. തെലുങ്കിലെ യുവതാരം അഖിൽ അക്കിനേനി,​ പുതുമുഖം സാക്ഷി വൈദ്യ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഏജന്റ് സുരേന്ദർ റെഡ്ഡിയാണ് സംവിധാനം ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here