സിനിമാ സംഘടനകള്‍ നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷെയ്ന്‍ നിഗത്തിനും വിലക്കേര്‍പ്പെടുത്തി. ഇനി താരങ്ങളുമായി സിനിമ ചെയ്യാനില്ലെന്നാണ് സംഘടനകളുടെ തീരുമാനം. ലൊക്കേഷനില്‍ വൈകിയെത്തുന്നതുള്‍പ്പെടെയുളള ആരോപണങ്ങള്‍ ഇരുവരും നേരിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇവര്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള തീരുമാനം സംഘടനയിലെ അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്.

 

നിര്‍മാതാക്കളുടെ സംഘടന ലൊക്കേഷനില്‍ മോശം പെരുമാറ്റമെന്ന വ്യാപക പരാതികളെ തുടര്‍ന്ന് ഇരുവര്‍ക്കുമെതിരെ വിലക്കേര്‍പ്പെടുത്തുകയാണെന്ന് വ്യക്തമാക്കി. നിര്‍മാതാക്കളുടെ സംഘടന, അമ്മ, ഫെഫ്ക എന്നീ സംഘടനകളാണ് യോഗത്തില്‍ പങ്കെടുത്തത്. അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു നിര്‍മാതാക്കളുടെ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കൂട്ടിച്ചേര്‍ത്തു.

 

‘നല്ല നടീനടന്മാരെ പ്രോത്സാഹിപ്പിക്കാന്‍ ഞങ്ങള്‍ക്കും താത്പര്യമുണ്ട്. എന്നാല്‍ ഇവരുമായി സഹകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഈ രണ്ട് പേരുടെയും പേരില്‍ നിരവധി പരാതികളുണ്ട്. മയക്കുമരുന്നിന്റെ പേരിലല്ല ഇവരെ വിലക്കുന്നത്. സെറ്റില്‍ എല്ലാവര്‍ക്കും വലിയ ബുദ്ധിമുട്ടാണ് ഈ നടന്മാരുണ്ടാക്കുന്നത്. കൂടുതല്‍ പേര്‍ ഈ പ്രവണത കാണിക്കാതി രിക്കാനാണ് ഇപ്പോള്‍ വിലക്കേര്‍പ്പെടുത്തുന്നത്. സ്ത്രീ സുരക്ഷയെല്ലാം നോക്കേണ്ടണ്ട്. അതിനാലാണ് ഈ തീരുമാനമെടുക്കുന്നത്. ലഹരി ഉപയോഗിക്കുന്നവരുമായി സഹകരിക്കാനാകില്ല. ലഹരി ഉപയോഗിക്കുന്ന ഒരുപാട് പേര്‍ സിനിമയിലുണ്ട്. എന്നാല്‍ സഹിക്കാന്‍ പറ്റാത്തവരുമായി സഹകരിക്കാനാകില്ലെന്നും യോഗത്തില്‍ പങ്കെടുത്തവര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here