
ബ്രിട്ടിഷ് കൊളംബിയ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ സന്തോഷം പങ്കുവച്ച് സുരേഷ് ഗോപിയുടെ ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷ്. യുബിസി സൗഡെർ സ്കൂൾ ഓഫ് ബിസിനസ്സിലാണ് ഭാഗ്യ ബിരുദം ചെയ്തിരുന്നത്. ബിരുദദാന ചടങ്ങിന്റെ ചിത്രങ്ങളും ഭാഗ്യ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു. ചിത്രങ്ങൾ വൈറലാണ്. കേരള സാരി അണിഞ്ഞാണ് ഭാഗ്യ ബിരുദദാന ചടങ്ങിനെത്തിയത്.
പ്രിയപ്പെട്ടവര്‍ക്കൊപ്പമുള്ള ചിത്രവും താരപുത്രി പങ്കിട്ടിട്ടുണ്ട്. നിരവധി പേരാണ് ഭാഗ്യയ്ക്ക് അഭിനന്ദനം അറിയിച്ച് കമന്റ് ചെയ്യുന്നത്.ഗോകുല്‍ സുരേഷ്, മാധവ് സുരേഷ്, ഭാവ്നി സുരേഷ്, ലക്ഷ്മി സുരേഷ് എന്നിവരാണ് സുരേഷ് ഗോപിയുടെ മറ്റു മക്കൾ.ഗോകുലും മാധവും സിനിമയിൽ സജീവമാകുകയാണ്.
ദുൽഖർ സൽമാൻ ചിത്രം കിങ്ങ് ഓഫ് കൊത്തയിൽ ഗോകുലും ഒരു സുപ്രധാന വേഷത്തിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. കുമ്മാട്ടിക്കളി എന്ന ചിത്രത്തിലൂടെയാണ് മാധവ് സുരേഷ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്.