ആരാധകർ ഏറെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രമാണ് ആദിപുരുഷ്. രാ​മാ​യ​ണ​ ​ക​ഥ​യെ​ ​ആ​സ്പ​ദ​മാ​ക്കി​ ​ഓം​ ​റൗ​ട്ട് ​ഒ​രു​ക്കു​ന്ന​ ​സിനിമ ജൂൺ 16ന് തിയേറ്ററുകളിലെത്തും. ഇപ്പോഴിതാ ആദിപുരുഷുമായി ബന്ധപ്പെട്ട് രസകരമായ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ.

ആദിപുരുഷ് പ്രദർശിപ്പിക്കുന്ന തിയേറ്ററുകളിൽ ഒരു സീറ്റ് ഒഴിച്ചിടുമെന്നും ഈ സീറ്റ് ഹനുമാന് സമർപ്പിക്കുമെന്നുമാണ് പ്രസ്‌താവനയിലൂടെ അണിയറപ്രവർത്തകർ അറിയിച്ചത്. ‘രാമായണ പാരായണം ചെയ്യുന്ന എല്ലായിടങ്ങളിലും ഹനുമാൻ ഭഗവാനെത്തും. ഇത് നമ്മുടെ വിശ്വാസമാണ്. ഈ വിശ്വാസത്തിന്റെ ഭാഗമായി ആദിപുരുഷ് പ്രദ‌ർശിപ്പിക്കുന്ന തിയേറ്ററുകളിൽ ഒരു സീറ്റ് വിൽക്കാതെ ഒഴിച്ചിടും. ഭഗവാൻ ഹനുമാന്റെ സന്നിധിയിൽ മഹത്വത്തോടും പ്രതാപത്തോടും കൂടി നിർമ്മിച്ച ആദിപുരുഷനെ നാമെല്ലാവരും കാണണം’- പ്രസ്‌താവനയിൽ വ്യക്തമാക്കുന്നു.

ത്രിമാന ചിത്രമായ ആദിപുരുഷിൽ ശ്രീ​രാ​മ​നാ​യാ​ണ് ​പ്ര​ഭാ​സ് ​വേ​ഷ​മി​ടു​ന്ന​ത്. ബോ​ളി​വു​ഡ് ​താ​രം​ ​സെ​യ്ഫ് ​അ​ലി​ഖാ​ൻ ആ​ണ് രാ​വ​ണ​ൻ​ ​​.​ ​കൃ​തി​ ​സ​നോ​ൻ​ ​ആ​ണ് ​സീതയായി എത്തുന്നത്. ഹി​ന്ദി​യി​ലും​ ​തെ​ലു​ങ്കി​ലു​മാ​ണ് ​ചി​ത്രീ​ക​ര​ണം.​ ​ത​മി​ഴ്,​ ​മ​ല​യാ​ളം ​മ​റ്റു​ ​വി​ദേ​ശ​ഭാ​ഷ​ക​ൾ എന്നിവയിലും ചിത്രമെത്തും.

സണ്ണി സിംഗ്, ദേവ് ദത്ത നാഗെ, വൽസൻ ഷേത്ത്, സോണൽ ചൗഹാൻ, തൃപ്തി തൊറാസ് മൽ എന്നിവരാണ് മറ്റു താരങ്ങൾ. ടി സീരീസ് റെട്രോഫൈൽസ് എന്നീ ബാനറുകളിൽ ഭൂഷൻ കുമാർ, കൃഷൻ കുമാർ , ഓം റൗട്ട്, പ്രസാദ് സുതാര, രാജേഷ് നായർ എന്നിവർ ചേർന്നാണ് ‘ആദിപുരുഷ്’ നിർമ്മിക്കുന്നത്. സം​ഗീ​ത​ ​സം​വി​ധാ​നം​ ​ര​വി​ ​ബ​സ്രു​ർ. വി ​എ​ഫ് ​എ​ക്സി​ന് ​ഏ​റെ​ ​പ്രാ​ധാ​ന്യം​ ​ന​ൽ​കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​നി​ര​വ​ധി​ ​വി​ദേ​ശ​ ​സാ​ങ്കേ​തി​ക​ ​പ്ര​വ​ർ​ത്ത​ക​രും​ ​അ​ണി​നി​ര​ന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here