ജോസ് കാടാപുറം


കൈരളിടിവി സംഘടിപ്പിക്കുന്ന ഷോർട് ഫിലിം മത്സരത്തിന്റെ ഹൃസ്വ ചിത്രത്തിന്റെ മായിക പ്രപഞ്ചമാണ് അമേരിക്കൻ മലയാളീ ചലച്ചിത്ര പ്രതിഭകൾ അണിയിച്ചൊരുക്കുന്നത്. ഇതിനോടകം 20 ചിത്രങ്ങൾ പ്രക്ഷേപണം കഴിഞ്ഞ് ഷോർട് ഫിലിമുകളുടെ മത്സരത്തിൽ മറ്റുരക്കാൻ ജഡ്ജസിന്റെ കൈയിൽ എത്തിക്കഴിഞ്ഞു. തിരഞ്ഞെടുത്തവ ഓരോന്നും ഒന്നിനൊന്നു മികവാർന്നവയാണ്. ഓരോ ഷോർട്ഫിലിമുകളും, അതിന്റെ സംവിധായകരെയും ഞങ്ങൾ പ്രേക്ഷകർക്കു പരിചയപ്പെടുത്തും.

താങ്ക്സ് ഗിവിങ് രാവുകളിൽ നിങ്ങൾക്കായി ഒരുക്കുന്നു ബോസ്റ്റണിൽ നിന്നുള്ള ദീപ ജേക്കബിന്റെയും ജെയ്സൺ ജോസിന്റെയും സംവിധാനത്തിൽ രൂപംകൊണ്ട അതിമനോഹരമായ ഒരു ചിത്രം “ബോസ്റ്റൺ എൻഞ്ചേൽസ്”. പ്രണയത്തിന്റെ സാന്ദ്രമായ നിമിഷങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ഈ ചിത്ര ത്തിൽ ആഴത്തിലുള്ള അനുരാഗത്തിന്റെ പൂർത്തീകരണമാണ് സംഭവിക്കുന്നത്. പ്രണയത്തിന്റെ ആനന്തഭാവങ്ങൾ പ്രേഷകരിലേക്കു സന്നിവേശിപ്പിക്കുന്ന ഒരു ഉജ്ജ്വല കലാസൃഷ്ട്ടി. അഭിനയിക്കുന്നവർ ഓരോരുത്തരും തിളങ്ങിയിട്ടുണ്ട്. രചന നിർവഹിച്ചിരിക്കുന്നത് രഞ്ജിത് ആന്റണിയാണ്. ചിത്രത്തിൽ ഉള്ള കേട്ടിരിക്കേണ്ട മനോഹരമായ ഗാനം പാടിയിരിക്കുന്നത് ലിബിൻ സ്കറിയ ആണ്. ബോസ്റ്റണിൽ താമസിക്കുന്ന ദീപ ജേക്കബ് യൂ എസ് ബാങ്കിൽ സോഫ്റ്റ് വെയർ എഞ്ചിനീയറും, വളരെ പ്രശസ്തയായ വീഡിയോ/ ഫോട്ടോഗ്രാഫർ കൂടിയായ ദീപ എരുമേലി സ്വദേശിയാണ് ,, ഡെൽ കമ്പനിയിലെ പ്രോഗ്രാം മാനേജരായ ജെയ്സൺ വയനാട് സ്വദേശിയാണ് ഇവരുടെ ആദ്യ ഷോർട് ഫിലിമാണ് “ബോസ്റ്റൺ എൻഞ്ചേൽസ് ” ഇതിനോടകം ഇവർ നിർമിച്ച സംഗീത ആൽബങ്ങൾ ശ്രധേയമാണ് ..

നോര്‍ത്ത് അമേരിക്കയിലെ മികച്ച ചലച്ചിത്ര പ്രതിഭകളെ കണ്ടെത്തുന്നതിനായി സംഘടിപ്പിക്കുന്ന കൈരളി ടി വി ഷോര്‍ട് ഫിലിം ഫെസ്റ്റിവല്ലിന്റെ എന്‍ട്രി സമര്‍പ്പണം പൂര്‍ത്തിയായപ്പോൾ 35 ഓളം ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.വടക്കേ അമേരിക്കയിലുടനീളമുള്ള വളര്‍ന്നുവരുന്ന മലയാളി ചലച്ചിത്ര പ്രതിഭകളെ കണ്ടെത്തുന്നതിനും പിന്തുണയ്ക്കുന്നതിനും വേണ്ടി കൈരളി ടി വി യുഎസ്എ ആണ് ഈ ഷോര്‍ട് ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.

5 മിനിറ്റ് മുതല്‍ 25 മിനിറ്റ് വരെ ദ്യര്‍ഘമുള്ള പൂര്‍ണ്ണമായും നോര്‍ത്ത് അമേരിക്കയില്‍ ചിത്രീകരിച്ച മലയാളം ഷോര്‍ട്ട് ഫിലിമുകള്‍ക്കാണ് മേളയില്‍ പങ്കെടുക്കാന്‍ അവസരമുണ്ടായിരുന്നത്.
പ്രശസ്ത സിനിമ സംവിധായകനും കേരള ചലച്ചിത്ര അക്കാഡമി ചെയര്‍മാനുമായ രഞ്ജിതാണ് ജൂറി ചെയര്‍മാന്‍. സാഹിത്യകാരിയും തൃശൂര്‍ വിവേകാനന്ദ കോളേജിലെ മലയാള വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ ദീപ നിശാന്ത്, കൈരളി ന്യൂസ് ഡയറക്ടറും കവിയുമായ ഡോക്ടര്‍ എന്‍ പി ചന്ദ്ര ശേഖരന്‍ എന്നിവരാണ് ജൂറി അംഗങ്ങള്‍., ന്യൂയോർക് സമയം ശനി 4 പിഎം നും ഞായർ8 .30 പിഎം കൈരളിടിവിയിലും കൈരളി അറേബ്യയിൽ വെള്ളി3 .30 പിഎം ന് (യൂ എ ഇ ടൈം ) കൈരളി ന്യൂസ് ചാനെലിൽ തിങ്കൾ 8 പിഎം( ന്യൂയോർക് ടൈം )നും തിങ്കൾ 4 .30 പിഎം (ഇന്ത്യൻ ടൈം ) കൂടുതല്‍ വിവരങ്ങള്‍ക്ക്: , KAIRALITVNY @ GMAIL .COM ജോസ് കാടാപുറം 9149549586 ജോസഫ് പ്ലാക്കാട്ട് 972 839 9080 സുബി തോമസ് 747 888 7603

LEAVE A REPLY

Please enter your comment!
Please enter your name here