മലപ്പുറം ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ നിലമ്പൂരില്‍ നാളെ മുതല്‍ നടക്കാന്‍ പോകുന്ന ഐ.എഫ്.എഫ്.കെ മേഖലാ ചലച്ചിത്രമേളയില്‍ സംവിധായകന്‍ കമല്‍ പങ്കെടുക്കരുതെന്ന് മലപ്പുറം ജില്ലാ കലക്റ്റര്‍. ഇക്കാര്യമറിയിച്ച് കലക്റ്റര്‍ കമലിന് നോട്ടിസ് നല്‍കുകയും ചെയ്തു.

കേരള ചലചിത്ര അക്കാദമി ചെര്‍മാന്‍ കൂടിയായ കമല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് കാണിച്ച് മുസ്‌ലിം ലീഗ് നല്‍കിയ പരാതിയിലാണ് കലക്റ്ററുടെ നടപടി. മുസ്‌ലിം ലീഗ് എം.എല്‍.എ കെ.എന്‍.എ ഖാദറാണ് ഇതുസംബന്ധിച്ച് ജില്ലാ കലക്റ്റര്‍ക്ക് പരാതി നല്‍കിയത്. മാര്‍ച്ച് 17 മുതല്‍ 21 വരെയാണ് നിലമ്പൂരില്‍ പ്രാദേശിക ചലച്ചിത്രോത്സവം നടക്കുന്നത്. കമല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here