ബി.ജെ.പിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും. മണിപ്പൂരിലും ഗോവയിലും പണമുപയോഗിച്ചാണ് ബി.ജെ.പി അധികാരത്തിലെത്തിയതെന്നാണ് രാഹുലിന്റെ വിമര്‍ശനം. മണിപ്പൂരിലും ഗോവയിലും പഞ്ചാബിലും വിജയിച്ചത് കോണ്‍ഗ്രസ് ആണ്. എന്നാല്‍ പണം ഉപയോഗിച്ച് ബി.ജെ.പി ഇവിടങ്ങളില്‍ അധികാരം പിടിച്ചടക്കുകയാണ് ചെയ്തത്. അവര്‍ അധികാരം കട്ടെടുത്തു- രാഹുല്‍ കുറ്റപ്പെടുത്തി. പഞ്ചാബില്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസില്‍ വിശ്വാസമര്‍പ്പിച്ച പഞ്ചാബിലെ ജനങ്ങള്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു. ഗോവയിലേയും മണിപ്പൂരിലേയും ജനങ്ങള്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു. അവിടുത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും അദ്ദേഹം അഭിനന്ദനമറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here