യുവനടൻ വിജയകുമാർ പ്രഭാകരന്റെ സംവിധാനത്തിൽ ഒരു കാറ്റിൽ ഒരു പായ്ക്കപ്പൽ എന്ന ചിത്രമൊരുങ്ങുന്നു. ഷൈൻ ടോം ചാക്കോ, മൈഥിലി, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.

സെക്കൻഡ് ഷോ, കമ്മട്ടിപ്പാടം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ യുവനടൻ വിജയകുമാർ പ്രഭാകരൻ അന്നയും റസൂലും, ഞാൻ സ്റ്റീവ് ലോപ്പസ്, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങളുടെ കാസ്റ്റിംഗ് ഡയറക്ടർ കൂടി ആയിരുന്നു.

vijaya-kumar-director.png.image.470.246

സൺ ആഡ്‌സ് ആന്റ് ഫിലിംസിന്റെ ബാനറിൽ ഡോ. സുന്ദർമേനോൻ ചിത്രം നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ശ്യാം പി.എസ് ആണ്. ആലപ്പുഴയിലും പരിസരത്തും ചിത്രീകരണം പൂർത്തിയായ ചിത്രം ഏപ്രിലിൽ പ്രദർശനത്തിനെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here