സെലബ്രിറ്റികൾ സോഷ്യൽമീഡിയയിൽ പോസ്റ്റുചെയ്യുന്ന കാര്യങ്ങൾക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് എപ്പോഴും ലഭിക്കാറ്. ചിലപ്പോൾ ചില അധിക്ഷേപ കമന്റുകളോട് താരങ്ങൾ പ്രതികരിക്കാറുമുണ്ട്.

കഴിഞ്ഞ ദിവസം നടി അപർണാ നായർ അധിക്ഷേപ കമന്റിട്ടയാൾക്കെതിരെ രംഗത്ത് വന്നിരുന്നു. ഇപ്പോൾ ആ സംഭവത്തിൽ പരാതി നൽകിയശേഷമുള്ള സംഭവങ്ങളെക്കുറിച്ച് പറയുകയാണ് അപർണ.പരാതിയെത്തുടർന്ന് സൈബർ സെല്ലിൽ നിന്ന് വിളിപ്പിച്ചു. കമന്റുചെയ്തയാളെ അവിടെ വച്ച് കണ്ടു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അപർണ കാര്യങ്ങൾ വിശദീകരിച്ചത്.

സൈബർ സെൽ ഓഫീസിൽ കൃത്ത്യസമയത്ത് എത്തി.ഒരുമണിക്കൂറോളം കമന്റിട്ടയാൾ വരാൻ കാത്തുനിന്നു.അദ്ദേഹം എത്തുകയും ഉദ്യോഗസ്ഥരുടെ മുന്നിൽ വച്ച് സംസാരിക്കുകയും ചെയ്തു.എനിക്ക് ആകെ ചോദിക്കാൻ ഉണ്ടായിരുന്ന ചോദ്യം എന്തിന് നിങ്ങൾ കമന്റ് ചെയ്തു എന്ന് മാത്രമായിരുന്നു.അപ്പോൾ അദ്ദേഹം തന്ന ഉത്തരം സോഷ്യൽമീഡിയയിൽ രാഷ്ട്രീയപരമായ പല കമന്റുകളും ഇടാറുണ്ടെന്നും സമാനമായ രീതിയിൽ ചെയ്തു പോയതാണ് എന്നുമായിരുന്നു. എന്തായാലും ആ വ്യക്തിയുടെ കുടുംബത്തേയും സാമ്പത്തിക സ്ഥിതിയും കണക്കിലെടുത്ത് പരാതി ഞാൻ പിൻവലിച്ചിരിക്കുകയാണ്- അപർണ കുറിപ്പിൽ പറഞ്ഞു.അതോടൊപ്പം മറ്റ് സ്ത്രീകളോട് ആരോടും തന്നെ ഈവിധം പെരുമാറില്ലെന്ന് എഴുതി വാങ്ങി. അയാളുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി പറഞ്ഞ സുഹൃത്തുക്കളോട് അയാൽ മനപൂർവ്വം കമന്റ് ഇട്ടതാണെന്ന് അപർണ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here