ഒരു അഡാറ് ലവിലെ ഒരൊറ്റ കണ്ണിറുക്കലിലൂടെ താരമായ പ്രിയാ പ്രകാശ് വാര്യർ അനൂപ് മേനോന്റെ നായികയാകുന്നു.ബ്യൂട്ടിഫുളിനും ട്രിവാൻഡ്രം ലോഡ്ജിനും ശേഷം വി.കെ. പ്രകാശും അനൂപ് മേനോനും ഒന്നിക്കുന്ന ഒരു നാല്പതുകാരന്റെ ഇരുപത്തിയൊന്നുകാരി എന്ന ചിത്രത്തിലാണ് പ്രിയ അനൂപിന്റെ നായികയാകുന്നത്.ചിത്രീകരണത്തീയതി തീരുമാനിച്ചിട്ടില്ലാത്ത ഈ ചിത്രത്തിന്റെ തിരക്കഥാ രചനയുടെ തിരക്കിലാണ് അനൂപ് മേനോൻ. പ്രൊഡക്‌ഷൻ കൺട്രോളർ : ഡി​ക്സൺ​ പൊഡുത്താസ്.

LEAVE A REPLY

Please enter your comment!
Please enter your name here