ഫുഡ് അലർജി നിരവധി ആളുകളെ അലട്ടുന്ന പ്രശ്‌നമാണ്. ചില ഘട്ടത്തിൽ ഫുഡ് അലർജി മരണകാരണമായേക്കാം. ഏതെങ്കിലും പ്രത്യേക ഭക്ഷണത്തോട് അലർജിയുണ്ടെങ്കിൽ അതിലുള്ള പ്രോട്ടീനിനോട് നമ്മുടെ രോഗപ്രതിരോധ സംവിധാനം നടത്തുന്ന പ്രതികരണമാണിത്.

ചെറുപ്രായത്തിൽ മാത്രമല്ല, മുതിർന്നതിന് ശേഷവും ഭക്ഷണ അലർജി പ്രത്യക്ഷപ്പെടാം.

പാൽ, കക്കയിറച്ചി, നട്ട്സ്, ഗോതമ്പ്, മുട്ട, സോയ എന്നിവയാണ് സാധാരണയായി അലർജിയുണ്ടാക്കുന്ന ഭക്ഷണങ്ങൾ. തുമ്മൽ, ഛർദ്ദി, വയറിളക്കം, ശ്വാസംമുട്ടൽ, മുഖത്തും കഴുത്തിലും വീക്കം, ചർമ്മത്തിൽ തടിപ്പ് , ശ്വാസതടസം എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ. ചിലപ്പോൾ രക്തസമ്മർദ്ദം കുറയുക, ഭയം, ശ്വാസതടസം എന്നിവയും ഉണ്ടാകും. ലക്ഷണം കണ്ടാലുടൻ ഉടൻ രോഗിയെ ആശുപത്രിയിലെത്തിക്കുക. ചെറുപ്പത്തിലേ അലർജി ടെസ്‌റ്റ് നടത്തി അലർജിയുണ്ടാക്കുന്ന ഭക്ഷണം ഒഴിവാക്കുക. അലർജി സ്‌പെഷ്യലിസ്റ്റിന്റെ നിർദേശപ്രകാരം മരുന്നുകൾ കഴിച്ചാൽ പൊതുവായുള്ള അലർജി പ്രശ്‌നങ്ങളെ നിയന്ത്രിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here