ക്യാപ്റ്റന്‍ എന്ന ചിത്രത്തിനു ശേഷം ജയസൂര്യയെ നായകനാക്കി ജി. പ്രജേഷ് സെന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “വെള്ളം” എന്ന ചിത്രത്തി​​​​െൻറ ഫസ്റ്റ് ലുക്ക് ക്യാരക്ടര്‍ പോസ്റ്റര്‍ ഇന്ന് റിലീസായി. ഫ്രണ്ട്ലി പ്രൊഡക്ഷൻസി​​​​െൻറ ബാനറില്‍ ജോസ്​കുട്ടി മഠത്തില്‍,യദു കൃഷ്ണ, രഞ്ജിത് മണബ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സംയുക്ത മേനോനാണ്​ നായിക.

മദ്യവുമായി നടന്നുപോകുന്ന ജയസൂര്യയാണ്​ ഫസ്​റ്റ്​ലുക്​ പോസ്റ്ററിലുള്ളത്​. ‘മറ്റെവിടെയും തിരഞ്ഞുപോകേണ്ട…നമുക്കിടയിൽ കാണും ഇതുപോലൊരു മനുഷ്യൻ’ എന്നാണ്​ ഫേസ്​ബുക്കിൽ പോസ്റ്റ്​ ചെയ്​ത ഫസ്റ്റ്​ ലുക്കിന്​ സംവിധായകൻ നൽകിയ അടിക്കുറിപ്പ്​.

സിദ്ദിഖ്, ഇന്ദ്രൻസ്, ബൈജു, ശ്രീലക്ഷ്മി, പ്രിയങ്ക, സ്നേഹ പലിയേരി, ഇടവേള ബാബു, ജോണി ആൻറണി, വെട്ടുക്കിളി പ്രകാശൻ, നിർമൽ പാലാഴി, സന്തോഷ് കീഴാറ്റൂർ, ഉണ്ണി ചെറുവത്തൂർ, ബാബു അന്നൂർ, മിഥുൻ, സീനിൽ സൈനുദ്ധീൻ, മുഹമ്മദ് പേരാമ്ബ്ര, ശിവദാസ് മട്ടന്നൂർ, ജിൻസ് ഭാസ്കർ, ബേബി ശ്രീലക്ഷ്മി എന്നിവർക്കൊപ്പം മുപ്പതോളം പുതുമുഖങ്ങളും വെള്ളത്തിൽ അഭിനയിച്ചിട്ടുണ്ട്.

റോബി വര്‍ഗ്ഗീസ് രാജ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ബി കെ ഹരിനാരായണന്‍,നിധേഷ്‌ നടേരി,ഫൗസിയ അബൂബക്കര്‍ എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകരുന്നു. ബിജിത്ത് ബാലയാണ്​ എഡിറ്റിങ്​ നിർവഹിക്കുന്നത്​.

“പുലരിയില്‍ അച്ഛ​​​​െൻറ” എന്ന്​ തുടങ്ങുന്ന ചിത്രത്തിലെ ആദ്യഗാനം കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. അകക്കണ്ണി​​​​െൻറ വെളിച്ചത്തിൽ മാത്രം ലോകം കാണുന്ന അനന്യ എന്ന കൊച്ചു മിടുക്കിയായിരുന്നു ഗാനം ആലപിച്ചത്.

https://www.facebook.com/photo.php?fbid=10221578959375998&set=a.10202099617844634&type=3

LEAVE A REPLY

Please enter your comment!
Please enter your name here