മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’യുടെ നിർവാഹക സമിതി യോഗം ഇന്ന്. ഇപ്പോൾ ചെന്നൈയിലുള്ള പ്രസിഡന്റ് മോഹൻലാൽ വീഡിയോ കോൺഫറൻസിംഗിലൂടെ പങ്കെടുക്കും. കൊച്ചിയിൽ നടക്കുന്ന യോഗത്തിൽ പുതിയ ചിത്രങ്ങളുടെ ചിത്രീകരണം ആരംഭിച്ചതിനെക്കുറിച്ചും, പിന്നാലെയുണ്ടായ വിവാദങ്ങളെക്കുറിച്ചും ചർച്ച ചെയ്യും.

കൂടാതെ കൊവിഡിന്റെ പശ്ചാത്തലത്തിൽ താരങ്ങളും, സാങ്കേതിക പ്രവർത്തകരും പ്രതിഫലം കുറയ്ക്കണമെന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ആവശ്യത്തെക്കുറിച്ച് യോഗത്തിൽ ചർച്ച ചെയ്‌തേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here