ഇന്ന് കുട്ടികൾ ഏറ്റവും അധികം കഴിക്കാൻ ആഗ്രഹിക്കുന്ന ഒന്നാണ് ന്യൂഡിൽസ്. ന്യൂഡിൽസ് ഒഴികെ ബാക്കി ഏത് ഭക്ഷണമായാലും കുഞ്ഞുങ്ങൾക്ക് കഴിക്കാൻ കുറച്ച് മടിയാണ്. ഞൊടിയിടയിൽ തയ്യാറാക്കാൻ സാധിക്കുന്നു എന്നതിനാലും, ഒട്ടും പ്രയാസമില്ലാതെ തന്നെ കുട്ടികൾ ഇത് കഴിക്കുന്നു എന്നതിനാലും, രക്ഷിതാക്കളും കുട്ടികൾക്ക് ന്യൂഡിൽസ് നൽകുന്നു.

കുട്ടികളുടെ മാത്രമല്ല ഒരു പക്ഷെ മുതിർന്നവരുടെയും പ്രിയഭക്ഷമാണ് ന്യൂഡിൽസ്. സ്വാദ് തന്നെയാണ് എല്ലാവരെയും ഒരുപ്പോലെ ഇതിന്റെ അടിമയാക്കി മാറ്റുന്നത്.എന്നാൽ, ഇതിൽ ഒളിഞ്ഞിരിക്കുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ആർക്കും അറിയില്ല എന്നതാണ് സത്യം. അങ്ങനെ അറിയാമായിരുന്നുവെങ്കിൽ നമ്മൾ എന്നേ ന്യൂഡിൽസ് ഉപേക്ഷിക്കുമായിരുന്നു. കുട്ടികൾക്ക് സ്ഥിരമായി ന്യൂഡിൽസ് നൽകുന്ന മാതാപിതാക്കൾ ഇതിന്റെ ആരോഗ്യപ്രശ്നങ്ങളെ കുറിച്ചൊന്ന് അറിഞ്ഞിരിക്കുന്നത് വളരെ നല്ലതാണ്.കുട്ടികളിൽ വളർച്ചാ വൈകല്യങ്ങൾ, മസ്തിഷ്ക തകരാർ, പഠനവൈകല്യങ്ങൾ എന്നിവയാണ് ന്യൂഡിൽസ് കുട്ടികൾക്ക് സമ്മാനിക്കുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങൾ. ഇതിൽ അടങ്ങിയിട്ടുള്ള മോണോസോഡിയം ഗ്ലൂക്കോമേറ്റ്, ഈയം എന്നിവയുടെ കൂടിയ അളവാണ് ഇതിനെല്ലാം കാരണം.

ന്യൂഡിൽസിൽ അടങ്ങിയിട്ടുള്ള പല ഘടകങ്ങളും കുട്ടികളിലെ ശ്രദ്ധക്കുറവിനും പെരുമാറ്റ വൈകല്യത്തിനും കാരണമാകുന്നു.മോണോസോഡിയം ഗ്ലൂട്ടാമേറ്റ് ഓക്കാനം, തലവേദന, പേശികൾക്ക് വളർച്ചക്കുറവ് തളർച്ച, വേഗത്തിലുള്ള ഹൃദയമിടിപ്പ്, നെഞ്ചുവേദന തുടങ്ങിയ പല പ്രശ്നങ്ങൾക്കുംഎ കാരണമായി മാറുന്നു. കുട്ടികളുടെ എല്ലിന്റെ വളർച്ച കുറയ്ക്കുന്നതിനും കാരണമാകുന്നു.വളരുന്ന പ്രായത്തിൽ കുട്ടികളുടെ വളർച്ച മുരടിപ്പിയ്ക്കുന്ന ഒന്നാണിത്. വിശപ്പ് കുറയ്ക്കുന്നതാണ് മറ്റൊരു കാര്യം. ഇത് കാരണം കുട്ടികൾ ഭക്ഷണം കഴിയ്ക്കുന്നത് കുറയും. ദഹനപ്രക്രിയയെ തടസപ്പെടുത്തുന്നതും, വിശപ്പ് കുറയാനുള്ള മറ്റൊരു കാരണമാണ്. ന്യൂഡിൽസിൽ അടങ്ങിയിരിയ്ക്കുന്ന ഈയം വൃക്കയുടെ ആരോഗ്യത്തിനും കേടാണ്. നാഡീതകരാറുകൾക്കും സംസാരപ്രശ്നങ്ങൾ, കേൾവിക്കുറവ് എന്നിവയും ഉണ്ടാകും .

LEAVE A REPLY

Please enter your comment!
Please enter your name here