കൊച്ചി: ടൊവിനോ തോമസ് നായകനാവുന്ന ‘കിലോമീറ്റേഴ്സ് ആൻഡ്​ കിലോമീറ്റഴ്സ്’ ഒ.ടി.ടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുന്നതിന് തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്​ അനുമതി നൽകി. ചിത്രം പൈറസി ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് അനുമതി നൽകുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. അതേസമയം, ഒരു സിനിമക്ക് മാത്രം ഇളവനുവദിക്കുന്ന നിലപാടിനെതിരെ സംവിധായകനായ ആഷിഖ് അബു ഉൾപ്പെടെയുള്ളവർ രംഗത്തെത്തി.

തിയറ്റർ റിലീസിന് മുൻപ് ഒ.ടി.ടി പ്ലാറ്റ്ഫോമിൽ സിനിമ റിലീസ് ചെയ്യുന്നവരുമായി സഹകരിക്കേണ്ടതില്ലെന്നാണ് നിലവിൽ തിയറ്റർ ഉടമകളുടെ നിലപാട്. ടൊവിനോയും ആ​േൻറാ ജോസഫും സംയുക്തമായി നിർമിക്കുന്ന ‘കിലോമീറ്റേഴ്സ് ആൻഡ്​ കിലോമീറ്റേഴ്സ്’ പൈറസി ഭീഷണി നേരിടുന്നുണ്ട്. സിനിമയുടെ റിലീസ് നീണ്ടുപോയാൽ നിർമാതാക്കൾക്ക് വലിയ സാമ്പത്തിക നഷ്​ടമുണ്ടാവും. ഇക്കാര്യം ബോധ്യപ്പെട്ടതിനാലാണ് ഒ.ടി.ടി റിലീസിന് അനുമതി നൽകിയതെന്നാണ് ഫിയോക്​ ഭാരവാഹികൾ വ്യക്തമാക്കുന്നത്.

എന്നാൽ, ഒരു സിനിമക്ക് മാത്രം അനുമതി നൽകി മറ്റുള്ളവരോട് സഹകരിക്കില്ലെന്ന നിലപാടിനെതിരെ സംവിധായകൻ ആഷിഖ് അബു ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിട്ടുണ്ട്. ഇക്കാര്യം വ്യക്തമാക്കി ആഷിഖ് അബു ഫേസ്ബുക്ക് പോസ്​റ്റിടുകയും ചെയ്തു. ‘മുതലാളി സംഘടനയുടെ ഫത്​വ’ എന്നാണ് ആഷിഖ്​ അബു ഫിയോക്കിനെ വിശേഷിപ്പിച്ചത്​.​

‘ലോകം മുഴുവനുള്ള മനുഷ്യർ ഒരു മഹാവ്യാധിയെ അതിജീവിക്കാൻ പൊരുതുമ്പോൾ കേരളത്തിൽ ഒരു മുതലാളി സംഘടന പുറപ്പെടുവിച്ച ഫത്​വ! പാവം ആ​േൻറാ ജോസഫിന് ഇളവനുവദിച്ചിട്ടുണ്ട്. അദ്ദേഹം രക്ഷപെട്ടു. ബാക്കിയുള്ളവർക്ക് പണികിട്ടും. സിനിമ തീയറ്റർ കാണില്ല. ജാഗ്രതൈ!’ -എന്നാണ്​ ആഷിഖ്​ അബു ഫേസ്​ബുക്കിൽ കുറിച്ചത്​.

സൂഫിയും സുജാതയുമാണ് മലയാളത്തിൽ ആദ്യമായി ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്തത്. ചിത്രത്തി​െൻറ നിർമാതാവ് വിജയ് ബാബു, നായകനായ ജയസൂര്യ എന്നിവരുടെ ഭാവി ​േ​പ്രാജക്ടുകളുമായി സഹകരിക്കേണ്ടതില്ലെന്നാണ് ഫിയോക്കി​െൻറ തീരുമാനം

LEAVE A REPLY

Please enter your comment!
Please enter your name here