ഞായറാഴ്‌ച സാമൂഹിക മാധ്യമങ്ങളില്‍ പടര്‍ന്നുകയറിയ ചിത്രമേത് എന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേ ഉണ്ടാവൂ. മലയാളികളുടെ സ്വന്തം മമ്മൂക്കയുടെ. തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ താരമിട്ട രണ്ട് ചിത്രങ്ങള്‍ ചര്‍ച്ചയാവാന്‍ അധികസമയമൊന്നും വേണ്ടിവന്നില്ല.

താടി വെച്ച് സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് മമ്മൂട്ടി. ആരാധകര്‍ക്കൊപ്പം തന്നെ യുവ ചലച്ചിത്ര താരങ്ങളും മെഗാസ്റ്റാറിന്റെ പോസ്റ്റിന് കമന്റുകളുമായെത്തി. “ഇനീപ്പോ നമ്മള്‍ നില്‍ക്കണോ പോകണോ” എന്നായിരുന്നു ഷറഫുദ്ദീന്റെ കമന്റ്. “ചുള്ളന്‍ മമ്മൂക്ക”യെന്നായിരുന്നു ഉണ്ണി മുകുന്ദന്റെ പ്രതികരണം. കോവിഡ് കാലത്തിന് ശേഷം സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ പോകുന്ന യുവതാരത്തിന്റെ സെല്‍ഫിയാണിതെന്നാണ് ചിത്രം പോസ്റ്റ് ചെയ്‌തുകൊണ്ട് അനൂപ് മേനോന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here