നടൻ മമ്മൂട്ടിയുടെ ലോക്​ഡൗൺ ഫോ​േട്ടാ കഴിഞ്ഞ ദിവസമാണ്​ വൈറലായത്​. മറ്റ്​ വർക്കൊന്നുമില്ലാത്തതുകൊണ്ട്​ വർക്ക്​ ഒൗട്ട്​ ചെയ്യാമെന്ന കാപ്​ഷനോടെയാണ്​ അദ്ദേഹം സമൂഹമാധ്യമങ്ങളിൽ ഫോ​േട്ടാ പങ്കുവച്ചത്​. ലോക്​ഡൗൺ തുടങ്ങിയതുമുതൽ വീടിന്​ പുറത്തിറങ്ങാത്ത നടൻ ജിമ്മിലെ വസ്​ത്രങ്ങൾ ധരിച്ചാണ്​ ഫോ​േട്ടായിൽ പ്രത്യക്ഷപ്പെട്ടത്​.

മുടി നീട്ടിവളർത്തി കുറ്റിത്താടിയുമായി കയ്യിലൊരു ഫോണുമായി ഇരിക്കുന്ന ചിത്രം പങ്കുവച്ച്​ നിമിഷങ്ങൾക്കുള്ളിൽ വൈറലായി. മലയാള സിനിമ ലോകത്തെ താരങ്ങളിൽ മിക്കവരും ചിത്രം പങ്കുവയ്​ക്കുകയും യുവ താരങ്ങൾ രസകരമായ കമൻറുകളുമായി രംഗത്ത്​ വരികയും ചെയ്​തിരുന്നു. ഫോ​േട്ടായിൽ മമ്മൂട്ടിയോടൊപ്പം അദ്ദേഹത്തി​െൻറ കയ്യിലിരുന്ന ഫോണും ശ്രദ്ധിക്കപ്പെട്ടു. ഇതോടെ ആരാധകർ ഫോൺ തിരഞ്ഞ്​ ഇറങ്ങുകയായിരുന്നു.

ഏറെ താമക്കാതെ അവർ ഫോൺ കണ്ടെത്തി. സാംസങ്ങി​െൻറ ഏറ്റവും പുതിയ സ്​മാർട്ട്​ ഫോണാണ്​ നട​െൻറ കയ്യിലിരുന്നത്​. 2020 മാര്‍ച്ചില്‍ പുറത്തിറക്കിയ ഗ്യാലക്​സി എസ് 20 അള്‍ട്രാ എന്ന മോഡലാണത്​. 6.9 ഇഞ്ച് ഡൈനാമിക് അമോലെഡ് 2 എക്‌സ് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍ ഉള്ള സാംസങ് എസ് 20 അള്‍ട്ര ഫോണിന് 97,999 രൂപയാണ് ഇന്ത്യയിലെ വില. നിരവധി വേരിയൻറുകളും ഫോണിലുണ്ട്​. ഏറ്റവും ഉയർന്ന വിഭാഗത്തിന്​ 1,75,900 രൂപയാണ്.

128 ജിബി-12 ജിബി റാം, 256 ജിബി -12 ജിബി റാം, 512ജിബി-16ജിബി റാം എന്നിങ്ങനെ സ്​റ്റോറേജ്​ കപ്പാസിറ്റിയിൽ വ്യത്യാസവുമുണ്ട്​. ഫോണി​െൻറ കാമറ വിന്യാസമാണ്​ എസ്​ 20 ആണെന്ന്​ ഉറപ്പിക്കാൻ സഹായിക്കുന്നത്​. ക്വാഡ് ക്യാമറ ഡിസൈനാണ്​ ഫോണിന് നൽകിയിരിക്കുന്നത്​​.

108 എംപി പ്രധാന ക്യാമറയുള്ള ക്വാഡ് റിയര്‍ ക്യാമറയില്‍ 48 എംപി പെരിസ്‌കോപ് ടെലിഫോട്ടോ, 12 എംപി അള്‍ട്രാ വൈഡ്, 0.3 എംപി ഡെപ്ത് സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്നു. നടൻ മമ്മൂട്ടി പുത്തൻ സാ​േങ്കതിക വിദ്യകൾ സ്വന്തമാക്കുന്നതിൽ എന്നും താൽപ്ര്യം പ്രകടിപ്പിച്ചിരുന്ന ആളാണ്​. ആപ്പിൾ ഫോണുകളുടെ വിവിധ മോഡലുകൾ ഇറങ്ങേു​േമ്പാൾ ഇന്ത്യയിലെ ആദ്യ ഉപഭോക്​താക്കളിൽ മിക്കപ്പോഴും അദ്ദേഹവും ഉൾപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here