ദിലീപിന്റെയും മഞ്ജു വാരിയരുടെയും മകൾ മീനാക്ഷിയുടെ പുതിയ ചിത്രമാണ് ആരാധകർ ഏറ്റെടുക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമല്ലെങ്കിലും മീനാക്ഷിയുടെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകര്‍ വൈറലാക്കി മാറ്റാറുണ്ട്. മീനാക്ഷി അമ്മയെപ്പോലെയാണെന്നും നായികയായി അഭിനയിക്കൂ എന്നൊക്കെയുമാണ് ആരാധകരുടെ കമന്റുകൾ.

സിനിമാകുടുംബത്തില്‍ ജനിച്ച് വളര്‍ന്ന മീനാക്ഷി അച്ഛന്റെയും അമ്മയുടെയും വഴിയെ സിനിമയിലേക്ക് എത്തുമോയെന്നറിയാനായിരുന്നു ആരാധകര്‍ക്ക് ആകാംക്ഷ. സമൂഹമാധ്യമങ്ങളിലൊന്നും സജീവമല്ലാത്ത താരപുത്രിയുടെ ചില ഡബ്സ്മാഷ് വിഡിയോകൾ വൈറലായിരുന്നു. നാദിർഷയുടെ മകൾക്കൊപ്പമുള്ള വിഡിയോകളിൽ മീനാക്ഷിയുടെ അഭിനയപാടവമാണ് ഏവരും ശ്രദ്ധിച്ചത്.

അതിനിടെയാണ് താരപുത്രി എംബിബിഎസ് പഠനത്തിനു ചേർന്നതായി അറിയാൻ കഴിഞ്ഞത്. ചെന്നൈയിലെ എംബിബിഎസ് പഠനത്തിനിടയില്‍ വല്ലപ്പോഴുമാണ് മകള്‍ വീട്ടിലേക്ക് എത്തുന്നതെന്ന് നേരത്തെ ദിലീപ് പറഞ്ഞിരുന്നു.


മഹാലക്ഷ്മിയുടേയും ദിലീപിന്റേയും പിറന്നാള്‍ ഈ അടുത്തിടെയായിരുന്നു ആഘോഷിച്ചത്. പിറന്നാൾ ആഘോഷങ്ങൾക്കിടെ എടുത്ത ദിലീപിന്റെയും കാവ്യയുടെയും ഫോട്ടോയും ആരാധകർ ഏറ്റെടുത്തിരുന്നു. സെലിബ്രിറ്റി ഫോട്ടോഗ്രാഫർ അനൂപ് ഉപാസനയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here