സംവിധായകനും നടനുമായ നാദിർഷയുടെ മകളുടെ വിവാഹനിശ്ചയ ചടങ്ങിലെ കൂടുതൽ ചിത്രങ്ങൾ പുറത്തുവന്നു. ആയിഷയുടെ വിവാഹ നിശ്ചയ ചടങ്ങിൽ എത്തിയ മീനാക്ഷി ഏവരുടേയും ശ്രദ്ധാ കേന്ദ്രമായിരുന്നു. ആയിഷയും മീനാക്ഷിയും കളിക്കൂട്ടുകാർ കൂടിയാണ്.

ദിലീപും നാദിർഷയുമായി വർഷങ്ങളുടെ പരിചയമാണുള്ളത്. സിനിമയിൽ എത്തുന്നതിന് മുമ്പ് തന്നെ മിമിക്രി വേദികളിലൂടെയായിരുന്നു ഇരുവരും വളർന്നുവന്നത്. അതിനാൽ തന്നെ ഇരുവരുടേയും കുടുംബങ്ങളുമായി അഭേദ്യമായ ബന്ധമുണ്ട്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വച്ചായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.

സിനിമയിൽ നിന്നുള്ള ഏതാനും താരങ്ങളും ചടങ്ങിലെത്തി. നടി ആശ അരവിന്ദും കുടുംബവും പരിപാടിയിൽ പങ്കെടുത്തിരുന്നു. കൂടാതെ നടി നമിതയും എത്തിയിരുന്നു. ഏറെ നാളുകള്‍ക്കു ശേഷം ദിലീപും കാവ്യയും പൊതു വേദിയിലെത്തിയ പരിപാടി കൂടിയായിരുന്നു ഇത്.

LEAVE A REPLY

Please enter your comment!
Please enter your name here