വാഷിംഗ്ടൺ: സിനിമ സെറ്റിൽ സാമൂഹിക അകലം പാലിക്കാതിരുന്ന അണിയറ പ്രവർത്തകരോട് ദേഷ്യപ്പെട്ട് ഹോളിവുഡ് സൂപ്പർതാരം ടോം ക്രൂസ്. മിഷൻ ഇംപോസിബിൾ 7 സിനിമയുടെ സെറ്റിലാണ് സംഭവം. ചിത്രത്തിന്റെ സഹനിർമാതാവ് കൂടിയാണ് ക്രൂസ്. ഇവരെ ജോലിയിൽ നിന്നും പുറത്താക്കുമെന്നും ക്രൂസ് ഭീഷണിപ്പെടുത്തി. ക്രൂസ് ദേഷ്യപ്പെടുന്നതിന്റെ ഓഡിയോ ക്ലിപ്പ് വൈറലായിക്കഴിഞ്ഞു. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് മിഷൻ ഇംപോസിബിൾ എഴാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. ചിത്രീകരണത്തിനിടെ 12 പേർക്ക് കൊവിഡ് ബാധിച്ചതോടെ ഷൂട്ടിംഗ് മുടങ്ങി. പിന്നീട് സെപ്തംബറിൽ ചിത്രീകരണം പുനഃരാരംഭിച്ചു. കൊവിഡ് മൂലം തകർന്നു പോയ ഇൻഡസ്ട്രിയെ പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുമ്പോഴാണ് ഇതുപോലൊരു നിരുത്തരവാദിത്തപരമായ സമീപനം ഉണ്ടായതെന്ന് താരം പറയുന്നു. മിഷൻ ഇംപോസിബിൾ റോഗ് നേഷൻ, മിഷൻ ഇംപോസിബിൾ ഫാളൗട്ട് എന്നീ ചിത്രങ്ങൾക്കു ശേഷം ക്രിസ്റ്റഫർ മക്വാറി സംവിധാനം ചെയ്യുന്ന ചിത്രമാണ് മിഷൻ ഇംപോസിബിൾ 7.

LEAVE A REPLY

Please enter your comment!
Please enter your name here